യാംഗോൻ: മുൻ ബ്രിട്ടീഷ് സ്ഥാനപതിയും ജാപ്പനീസ് മാധ്യമ പ്രവർത്തകനും ആസ്ട്രേലിയൻ സാമ്പത്തിക ഉപദേഷ്ടാവും ഉൾപ്പെടെ 5774 തടവുകാരെ മ്യാന്മർ മോചിപ്പിക്കുന്നു. ഇതിൽ 600 വനിത തടവുകാരും ഉൾപ്പെടുന്നു.
ദേശീയ ദിനത്തോടനുബന്ധിച്ച് പൊതുമാപ്പിന്റെ ഭാഗമായാണ് തടവുകാരെ മോചിപ്പിക്കുന്നത്. 2002 മുതൽ 2006 വരെ അംബാസഡറായി സേവനമനുഷ്ഠിച്ചയാളാണ് വിക്കി ബൗമാൻ.
കഴിഞ്ഞ ആഗസ്റ്റിലാണ്, അനുമതി നൽകിയ സ്ഥലത്തല്ലാതെ താമസിച്ചതിന്റെ പേരിൽ ഇവരെയും ഭർത്താവിനെയും കസ്റ്റഡിയിലെടുത്തത്. നൊബേൽ പുരസ്കാരം നേടിയ ഓങ്സാൻ സൂചിയുടെ സാമ്പത്തിക ഉപദേശകനായി പ്രവർത്തിച്ചയാളാണ് ആസ്ട്രേലിയക്കാരനായ സീൻ ടണൽ. ജാപ്പനീസ് മാധ്യമ പ്രവർത്തകൻ ടോറു കുബോട്ടയെ സർക്കാർ വിരുദ്ധ റാലിയുടെ പേരിൽ ജൂലൈയിൽ കസ്റ്റഡിയിലെടുത്തതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.