മ്യാന്മറിൽ അടിയന്തരാവസ്​ഥ നീട്ടി

യാംഗോൻ: മ്യാന്മറിൽ അടിയന്തരാവസ്​ഥ 2023 ആഗസ്​റ്റ്​ വ​രെ നീട്ടി. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ അട്ടിമറി നടത്തി ഭരണം പിടിച്ചെടുത്ത സൈനിക മേധാവി ജനറൽ മിൻ ഓങ്​ ആണ്​ അടിയന്തരാവസ്​ഥ നീട്ടി ഉത്തരവിട്ടത്​. രാജ്യത്തെ പ്രധാനമന്ത്രിയായാണ്​ ഇദ്ദേഹം അവകാശ​പ്പെടുന്നത്​. രാജ്യത്ത്​ രണ്ടുവർഷത്തിനകം തെരഞ്ഞെടുപ്പ്​ നടത്തുമെന്നും മിൻ പ്രഖ്യാപിച്ചു.

സൈനിക അട്ടിമറിക്കെതിരെ മ്യാന്മറിൽ നടന്ന പ്രതിഷേധങ്ങളിൽ നൂറുകണക്കിനാളുകളാണ്​ മരണപ്പെട്ടത്​. കോവിഡ്​ വ്യാപിക്കുന്ന സാഹചര്യത്തിൽ പ്രതിരോധത്തിന്​ മതിയായ സംവിധാനങ്ങളുമില്ല. നിലവിൽ മൂന്നുലക്ഷം കോവിഡ്​ കേസുകളാണ്​ റിപ്പോർട്ട്​ ചെയ്​തത്​. 9300 പേർ രോഗം ബാധിച്ച്​ മരിച്ചു. അതിനിടെ, സൈനിക ഭരണത്തെ എതിർക്കുന്നവർ കോവിഡ്​ പടർത്തുകയാണെന്ന്​ മിൻ ആരോപിച്ചു.

Tags:    
News Summary - Myanmar General Says Military Rule Will Continue Into 2023

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.