മുജ്തബ ഖംനഈ

ആരോഗ്യത്തെ കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടെ വീണ്ടും മുജ്തബ ഖംനഈയുടെ വിഡിയോ പുറത്തുവിട്ട് ഇറാൻ

തെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖംനഈയുടെ പിൻഗാമിയാകുമെന്ന് പരക്കെ കരുതപ്പെടുന്ന രണ്ടാമത്തെ മകൻ മുജ്തബ ഖംനഈയുടെ പുതിയ വീഡിയോ പുറത്ത്. കഴിഞ്ഞ കുറച്ചുകാലമായി പൊതുവേദികളിൽ നിന്നും മാധ്യമങ്ങളിൽ നിന്നും പൂർണമായും വിട്ടുനിന്നിരുന്ന മുജ്തബ ഖംനഈയുടെ ആരോഗ്യനിലയെക്കുറിച്ച് അന്താരാഷ്ട്ര തലത്തിൽ അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ശബ്ദവും ദൃശ്യവും ഉൾപ്പെടുന്ന രണ്ടാമത്തെ വീഡിയോ പുറത്തുവന്നിരിക്കുന്നത്. ഏതാനും ദിവസം മുന്നേ മുജ്‌തബയുടെ വീഡിയോ സമാന സ്വഭാവത്തിൽ പുറത്തുവന്നിരുന്നു.

തെഹ്റാനിലെ ഉന്നതതല മതപഠന ക്ലാസുകൾ നയിക്കുന്നതുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങളാണ് ഇറാനിയൻ മാധ്യമങ്ങൾ പുറത്തുവിട്ടത്. മുന്നേ ഇറങ്ങിയ വിഡിയോയിൽ ഒരുകൂട്ടം ആളുകൾക്കൊപ്പം ഇരിക്കുന്നതായിരുന്നു വീഡിയോ. അധ്യാപനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം, ഇറാനിലെ ശക്തമായ സുരക്ഷാ-സൈനിക സംവിധാനമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സുമായി (ഐ.ആർ.ജി.സി) അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് 56-കാരനായ മുജ്തബ ഖംനഈ.

87 വയസ്സുള്ള അലി ഖംനഈയുടെ പിൻഗാമിയായി മുജ്തബ തിരഞ്ഞെടുക്കപ്പെടുമോ എന്ന ചർച്ചകൾ ഇറാനിയൻ രാഷ്ട്രീയത്തിൽ വർഷങ്ങളായി സജീവമാണ്. പരമോന്നത നേതാവിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ആശങ്കകളും പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷാവസ്ഥയും നിലനിൽക്കെ, മുജ്‌തബയുടെ ഈ വീഡിയോ പ്രത്യക്ഷപ്പെടൽ ഇറാന്റെ ഭാവി രാഷ്ട്രീയ നേതൃത്വത്തിലേക്കുള്ള വ്യക്തമായ ചുവടുവെപ്പായി അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നു.

Tags:    
News Summary - Mojtaba Khamenei Seen and Heard in Rare Video Amid Health Concerns and Iran Succession Buzz

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.