Posted On
date_range Updated On
date_range 'ഫ്രഞ്ച് ഫ്രൈസി'ന് ചൂടുപോരെന്ന് ആരോപിച്ച് മക്ഡോണാൾഡ്സ് ജീവനക്കാരനെ നേരെ വെടിവെപ്പ്
വാഷിങ്ടൺ: ഫ്രഞ്ച് ഫ്രൈസിന് ചൂടുപോരെന്ന് ആരോപിച്ച് മക്ഡോണാൾഡ്സ് ജീവനക്കാരന് നേരെ വെടിയുതിർത്തു. ന്യൂയോർക്കിലാണ് സംഭവം നടന്നത്. അമ്മക്ക് നൽകിയ ഫ്രഞ്ച് ഫ്രൈസിന് ചൂടില്ലെന്ന് ആരോപിച്ചാണ് വെടിവെപ്പ് നടന്നതെന്ന് പൊലീസ് അറിയിച്ചു.
ബ്രൂക്ക്ലിൻ മക്ഡോണാൾഡ്സിലെ ജോലിക്കാരനാണ് വെടിയേറ്റത്. മൈക്കിൾ മോർഗനെന്ന 20കാരനാണ് വെടിയുതിർത്തത്. വെടിയേറ്റയാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
യുവാവിന്റെ അമ്മയാണ് ആദ്യം റസ്റ്ററന്റിലെത്തിയത്. തുടർന്ന് ഫ്രഞ്ച് ഫ്രൈസിന് ചൂടുപോരെന്ന് ആരോപിച്ച് ഇവർ ജീവനക്കാരനുമായി തർക്കിച്ചു. തുടർന്ന് മകനെ വിളിച്ചു വരുത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.