Posted On
date_range Updated On
date_range ഇംഗ്ലണ്ടിൽ ക്ലാസ് മുറികളിൽ മാസ്ക് നിർബന്ധം
ലണ്ടൻ: കോവിഡിന്റെ ഒമിക്രോൺ വ്യാപനം കണക്കിലെടുത്ത് ഇംഗ്ലണ്ടിലെ സ്കൂളുകളിൽ ക്ലാസ് മുറികളിൽ വിദ്യാർഥികൾക്ക് മാസ്ക് നിർബന്ധമാക്കി. കോവിഡ് പടരുന്നത് തടയാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കുന്നില്ലെങ്കിൽ വാർഷിക പരീക്ഷകളുടെ നടത്തിപ്പ് അവതാളത്തിലാകുമെന്ന് അധ്യാപകരുടെ സംഘടനകൾ മുന്നറിയിപ്പു നൽകിയിരുന്നു. ക്രിസ്മസ് അവധി കഴിഞ്ഞ് അടുത്താഴ്ചയാണ് യു.കെയിലെ സ്കൂളുകൾ തുറക്കുന്നത്. 24,400 ലേറെ സ്കൂളുകളാണ് ഇംഗ്ലണ്ടിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.