Posted On
date_range Updated On
date_range ഓർഡർ ചെയ്ത ബിരിയാണി കിട്ടിയില്ല; ന്യൂയോർക്കിലെ ബംഗ്ലാദേശി റസ്റ്റാറന്റിന് തീയിട്ട 49 കാരൻ അറസ്റ്റിൽ
ന്യൂയോർക്: ചിക്കന്‍ ബിരിയാണി നല്‍കിയില്ലെന്നാരോപിച്ച് റസ്റ്റാറന്റിന് തീയിട്ട 49കാരന് അറസ്റ്റില്‍. ന്യൂയോര്‍ക്കിലെ ബംഗ്ലാദേശി റസ്റ്റാറന്റായ ഇറ്റാടി ഗാര്ഡന് ആന്‍ഡ് ഗ്രില്ലിനാണ് ചോഫൈൽ നോർബു തീയിട്ടത്.
തീയിട്ട കാര്യം നോർബു പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ''ഞാൻ നന്നായി മദ്യപിച്ചിരുന്നു. ഹോട്ടലിൽ നിന്ന് ചിക്കൻ ബിരിയാണി ഓർഡർ ചെയ്തു. സമയമേറെ കഴിഞ്ഞിട്ടും അവർ ബിരിയാണി നൽകിയില്ല. ദേഷ്യം തീർക്കാൻ പിറ്റേന്ന് രാത്രി കടക്ക് തീവെക്കുകയായിരുന്നു''-എന്നാണ് നോർബു പൊലീസിനോട് പറഞ്ഞത്.
ഒരു കുപ്പി പെട്രോൾ വാങ്ങി കടക്കു മുകളിലൂടെ ഒഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. ന്യൂയോർക് അഗ്നിശമന വകുപ്പാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്. രാത്രി റസ്റ്റാറന്റ് അടച്ച സമയത്തായിരുന്നു തീയിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.