Posted On
date_range Updated On
date_range സുരക്ഷാവീഴ്ച; മെക്സിക്കൻ പ്രസിഡന്റിനെ ചുംബിക്കാൻ ശ്രമം -വിഡിയോ
മെക്സികോ സിറ്റി: മെക്സികോയുടെ ആദ്യ വനിത പ്രസിഡന്റായ ക്ലോഡിയ ഷെയിൻബോമിനെ അജ്ഞാതൻ ചുംബിക്കാൻ ശ്രമിച്ചു. മെക്സികോ സിറ്റിയിൽ ജനങ്ങളുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് സംഭവം. മദ്യപിച്ചതായി തോന്നുന്ന ഒരാൾ പ്രസിഡന്റിനെ പിന്നിൽനിന്ന് സ്പർശിക്കുകയും ചുംബിക്കാൻ ശ്രമിക്കുകയുമായിരുന്നു.
ക്ലോഡിയ ഇയാളെ തള്ളിമാറ്റി. വിഷയത്തിൽ പ്രസിഡന്റിന്റെ ഓഫിസ് പ്രതികരിച്ചിട്ടില്ല. സംഭവത്തിന്റെ വിഡിയോ പ്രചരിച്ചതിനെ തുടർന്ന് സുരക്ഷാവീഴ്ചയുണ്ടായതായി ആളുകൾ വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.