Sukesh
Posted On
date_range Updated On
date_range കാനഡയിൽ പരിശീലന പറക്കലിനിടെ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് മലയാളി പൈലറ്റ് ട്രെയിനി മരിച്ചു
കൊച്ചി: കാനഡയിൽ പരിശീലന പറക്കലിനിടെ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് മലയാളി ഫ്ലൈയിങ് സ്കൂൾ വിദ്യാർഥിക്ക് ദാരുണാന്ത്യം. കാനഡ സ്വദേശിയായ സഹവിദ്യാർഥിയും മരിച്ചു. തൃപ്പൂണിത്തുറ സ്വദേശിയായ ശ്രീഹരി സുകേഷ് (23), കാനഡ സ്വദേശി സാവന്ന മേയ്റോസുമാണ് മരിച്ചത്.
സെൻട്രൽ ബാങ്ക് ഉദ്യോഗസ്ഥൻ തൃപ്പൂണിത്തുറ സ്റ്റാച്യു ന്യൂറോഡ് കൃഷ്ണ എൻക്ലേവ് 1 എയിലെ സുകേഷിന്റെയും യു.എസ്.ടി ഗ്ലോബൽ ഉദ്യോഗസ്ഥ ദീപയുടെയും മകനാണ് ശ്രീഹരി.കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യയാണ് വിവരം അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.