Posted On
date_range Updated On
date_range ഫിലിപ്പീൻസിൽ ഭൂചലനം; നാശനഷ്ടങ്ങളില്ല
മനില: ശനിയാഴ്ച പുലർച്ചെ തെക്കൻ ഫിലിപ്പീൻസ് തീരത്ത് 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. തുടർചലനങ്ങളെക്കുറിച്ച് അധികൃതർ മുന്നറിയിപ്പ് നൽകി. സുനാമി മുന്നറിയിപ്പില്ല. മിൻഡാനോ ദ്വീപിന് കിഴക്ക് ബാഴ്‌സലോണ ഗ്രാമത്തിൽ നിന്ന് 20 കിലോമീറ്റർ അകലെ 17 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ അറിയിച്ചു. നാശനഷ്ടങ്ങളൊന്നും ഉണ്ടായതായി റിപ്പോർട്ടില്ലെന്നും പ്രാദേശിക ഭൂകമ്പ ഏജൻസി അറിയിച്ചു. മരണങ്ങളും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ഫിലിപ്പീൻസിൽ ഭൂചലനം പതിവായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.