മറ്റിയോ മെസ്സിന ഡെനറോ
Posted On
date_range Updated On
date_range 30 വർഷമായി ഒളിവിലായിരുന്ന കുപ്രസിദ്ധ മാഫിയ തലവൻ പിടിയിൽ
റോം: ഇറ്റലിയിൽ 30 വർഷമായി പൊലീസിനെ വെട്ടിച്ചുകഴിയുന്ന കുപ്രസിദ്ധ മാഫിയ തലവൻ മറ്റിയോ മെസ്സിന ഡെനറോ (60) ഒടുവിൽ പിടിയിലായി. സിസിലിയിലെ പലർമോയിലുള്ള സ്വകാര്യ ക്ലിനിക്കിൽവെച്ചായിരുന്നു അറസ്റ്റ്.
ഇവിടെ ചികിത്സക്കെത്തിയതായിരുന്നു ഡെനറോ. ഇയാളെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. ഒളിവിൽ കഴിയുമ്പോഴും സിസിലിയിലെ കോസ നോസ്ട്രയിൽ കിരീടം വെക്കാത്ത രാജാവായിരുന്നു.
ഡസൻ കണക്കിന് കൊലക്കേസുകളിൽ കുറ്റക്കാരനാണ്. രണ്ട് മാഫിയ വിരുദ്ധ പ്രോസിക്യൂട്ടർമാരെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.