ന്യൂയോർക്ക്: ട്രംപ് ഭരണകൂടം പുറത്താക്കിയ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദൂറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും മെട്രോപൊളിറ്റൻ ഡിറ്റൻഷൻ സെന്ററിൽ നിന്ന് ന്യൂയോർക്കിലെ മാൻഹാട്ടൻ കേടതിയിൽ എത്തിച്ചു. ഇന്നു രാത്രി 10.30തോടെ ജഡ്ജിക്കു മുന്നിൽ ഹാജരാക്കും. മയക്കുമരുന്ന്, ആയുധ കുറ്റങ്ങൾ ചുമത്തുമെന്നാണ് റിപ്പോർട്ടുകൾ.
ആദ്യം ഒരു ഹെലികോപ്ടറിൽ കൊണ്ടുവന്നിറക്കിയ മദൂറോയെയും ഭാര്യയെയും നടത്തിച്ചു കൊണ്ടുപോയി മറ്റൊരു കവചിത ട്രക്കിലേക്ക് മാറ്റുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ടാൻ നിറമുള്ള ജാക്കറ്റും പാന്റും ധരിച്ച് കൈകൾ ബന്ധിച്ച നിലയിൽ ആയിരുന്നു മദൂറോ. സായുധ സൈന്യം അദ്ദേഹത്തെയും ഭാര്യയെയും വളഞ്ഞിരുന്നു.
മദൂറോയെയും ഭാര്യയെയും അമേരിക്ക പുറത്താക്കിയതിനും കാരക്കാസിൽ വൻതോതിലുള്ള ആക്രമണങ്ങൾ നടത്തിയതിനും പിന്നാലെ അടിയന്തര യോഗം ചേരാൻ യു.എൻ സുരക്ഷാ കൗൺസിൽ തീരുമാനിച്ചു.
സുരക്ഷാ കൗൺസിലിലെ രണ്ട് സ്ഥിരം അംഗങ്ങളായ റഷ്യയുടെയും ചൈനയുടെയും പിന്തുണയോടെ വെനസ്വേല യോഗം ചേരാനായി അഭ്യർത്ഥിച്ചിരുന്നു. രാജ്യത്തെ സിവിലിയൻ, സൈനിക കേന്ദ്രങ്ങൾക്കെതിരെ ‘ക്രൂരവും ന്യായീകരിക്കാത്തതും ഏകപക്ഷീയവുമായ സായുധ ആക്രമണങ്ങൾ’ അമേരിക്ക നടത്തിയതായി വെനിസ്വേല കത്തിൽ ആരോപിച്ചു. യു.എൻ ചാർട്ടർ ലംഘിച്ചതായും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.