Posted On
date_range Updated On
date_range ഇറാനിൽ മൃഗശാല ജീവനക്കാരനെ കൊന്ന് ഇണയുമായി സിംഹം രക്ഷപ്പെട്ടു
തെഹ്റാൻ: ഇറാനിലെ മൃഗശാലയിൽ സിംഹത്തിന്റെ ആക്രമണത്തിൽ സൂക്ഷിപ്പുകാരൻ മരിച്ചു. ജീവനക്കാരനെ കടിച്ചുകൊന്ന ശേഷം സിംഹം ഇണയുമായി മൃഗശാലയിൽ നിന്ന് രക്ഷപ്പെടുകയും ചെയ്തു. തെഹ്റാനിൽ നിന്ന് 200 കി.മി പടിഞ്ഞാറുള്ള മാർക്കസി പ്രവിശ്യയിലെ അറാക് നഗരത്തിലെ മൃഗശാലയിലാണ് സംഭവം.
വർഷങ്ങളായി മൃഗശാലയിലുണ്ടായിരുന്ന സിംഹമാണ് ആക്രമണം നടത്തിയത്. കൂടിന്റെ വാതിൽ തുറന്ന് പുറത്തിറങ്ങിയ സിംഹം, ഭക്ഷണവുമായെത്തിയ 40 കാരനായ മൃഗശാല ജീവനക്കാരനെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.
സംഭവത്തിനു പിന്നാലെ മൃഗശാലയുടെ നിയന്ത്രണം സുരക്ഷ സേന ഏറ്റെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.