Posted On
date_range Updated On
date_range ബെയ്റൂട്ടിൽ സ്ഫോടനം; 4 മരണം
ബെയ്റൂട്ട്: ലെബനനിൽ ഡീസൽ ടാങ്കർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. 30ലേറെ പേർക്ക് പരിക്കേറ്റു. ഇതിൽ മൂന്ന് കുട്ടികളുടെ നില ഗുരുതരമാണെന്നാണ് വിവരം. ലെബനൻ റെഡ് ക്രോസ് ആണ് അപകടത്തിൽപ്പെട്ടവരുടെ ആരോഗ്യ നില സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.
പടിഞ്ഞാറൻ പ്രദേശമായ താരിഖ് അൽ ജാദിദയിലെ ജനവാസകേന്ദ്രത്തിലാണ് ടാങ്കർ പൊട്ടിത്തെറിച്ചത്. ബേക്കറിയുടെ ബേസ്മെന്റിൽ നിന്നാണ് തീ പടർന്നതെന്ന് സംശയിക്കുന്നു. പരക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.