ഗ്വാണ്ടനാമോ തടവറയിൽ നിന്ന് 'അവസാന പാകിസ്താനി'യും നാട്ടിലെത്തി; മടക്കം 20 വർഷത്തിന് ശേഷം

ഇസ് ലാമാബാദ്: ഭീകരവേട്ടയാലും കൊടുംക്രൂരതയാലും പേരുകേട്ട ഗ്വാണ്ടനാമോ തടവറയിൽ നിന്ന് 'അവസാന' പാകിസ്താൻ പൗരനും നാട്ടിലെത്തി. 20 വർഷത്തെ തടവറവാസത്തിന് ശേഷമാണ് പാക് പൗരനായ സൈഫുല്ല പരാച്ച നാട്ടിലേക്ക് മടങ്ങിയത്.

ഇപ്പോൾ 74 വയസായ സൈഫുല്ലയെ 2003ൽ ബാങ്കോക്കിൽ നിന്ന് അൽ ഖാഇദയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് കസ്റ്റഡിയിലെടുത്തത്. ഗ്വാണ്ടനാമോയിലെ 'അവസാന പാകിസ്താനി' എന്നാണ് പാകിസ്താൻ സാമ ന്യൂസ് സൈഫുല്ലയെ വിശേഷിപ്പിച്ചത്.

ദൈർഘ്യമേറിയ നടപടിക്രമങ്ങൾക്ക് ശേഷമാണ് സൈഫുല്ലയെ അതീവ സുരക്ഷാ ജയിലിൽ നിന്ന് മോചിപ്പിച്ചതെന്ന് പാകിസ്താൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിദേശത്ത് തടവിലായ ഒരു പാക് പൗരൻ ഒടുവിൽ കുടുംബവുമായി വീണ്ടും ഒന്നിച്ചതിൽ സന്തോഷമുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

ക്യൂ​ബ​യു​ടെ തെ​ക്കു​കി​ഴ​ക്ക​ൻ അ​തി​ർ​ത്തി​യി​ൽ ഗ്വ​ണ്ടാ​ന​മോ ഉ​ൾ​ക്ക​ട​ലി​ൽ സ്ഥി​തി ചെ​യ്യു​ന്ന ഗ്വ​ണ്ടാ​ന​മോ ബേ ​ത​ട​വ​റ മ​നു​ഷ്യാ​വ​കാ​ശ​ലം​ഘ​ന​ത്തി​ന്​ പേ​രു​കേ​ട്ടതാ​ണ്. 2001 സെപ്തംബർ 11ലെ വേൾഡ് ട്രേഡ് സെന്‍റർ ആക്രമണത്തിന് ശേഷം വിദേശത്ത് നിന്ന് പിടികൂടിയ തീവ്രവാദികളെന്ന് സംശയിക്കുന്നവരെ തടവിൽ പാർപ്പിക്കാനാണ് ഈ തടവറ ഉപയോഗിച്ചിരുന്നത്. 2006 ഡി​സം​ബ​റി​ൽ​ യു.എസ്. പ്രസിഡന്റ് ജോർജ് ഡബ്ല്യു. ബുഷിന്‍റെ നിർദേശ പ്രകാരമാണ് തുറന്ന ജയിൽ നിർമിച്ചത്.

1903ൽ ​നി​ല​വി​ൽ വ​ന്ന ക്യൂ​ബ​ൻ-​അ​മേ​രി​ക്ക​ൻ ക​രാ​റു​പ്ര​കാ​രം അ​മേ​രി​ക്ക ക്യൂ​ബ​യി​ൽ​ നി​ന്ന് പാ​ട്ട​ത്തി​നെ​ടു​ത്ത​താ​ണ് ഈ ​സ്ഥ​ലം. പി​ന്നീ​ട്​ ക്യൂ​ബ​യു​മാ​യു​ള്ള ന​യ​ത​ന്ത്ര​ബ​ന്ധം അ​മേ​രി​ക്ക വി​ച്ഛേ​ദി​ച്ച​ ശേ​ഷ​വും ഇ​രു രാ​ജ്യ​ങ്ങ​ളും സ്വ​ന്തം സ്ഥ​ല​ങ്ങ​ൾ വേ​ലി​കെ​ട്ടി​ത്തി​രി​ച്ചു. 1991ൽ ​ഹെ​യ്തി ക​ലാ​പ​കാ​രി​ക​ളെ ത​ട​വി​ലി​ടാ​ൻ ​വേ​ണ്ടി യു.എസ് ഇ​വി​ടെ ക്യാ​മ്പു​ക​ൾ നി​ർ​മി​ച്ചി​രു​ന്നു.

സെ​പ്റ്റം​ബ​ർ 11ലെ ​വേ​ൾ​ഡ് ട്രേ​ഡ് സെൻറ​ർ ആ​ക്ര​മ​ണ​ത്തി​നും അ​മേ​രി​ക്ക​യു​ടെ അ​ഫ്ഗാ​നി​സ്താ​ൻ ആ​ക്ര​മ​ണ​ത്തി​നും ​ശേ​ഷ​മാ​ണ്​ ഗ്വ​ണ്ടാ​ന​മോ ത​ട​വ​റ​ക​ൾ കൂ​ടു​ത​ൽ ച​ർ​ച്ച​യാ​യ​ത്. കുപ്രസിദ്ധമായ തടവറയിലെ ക്രൂരമായ പീഡനമുറകളുടെ വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ യു.എസിനെതിരെ വലിയ വിമർശനങ്ങളാണ് ലോകത്ത് ഉയർന്നത്.

നേ​ര​ത്തേ, ഗ്വ​ണ്ടാ​ന​മോ അ​ട​ച്ചു​പൂ​ട്ടു​മെ​ന്ന് യു.​എ​സ് പ്ര​സി​ഡ​ന്‍റ്​ ജോ ​ബൈ​ഡ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​ന്​മു​മ്പ്​ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ത​ട​വു​കാ​രെ യു.എസിലേക്ക് മാറ്റാ​ന്‍ സെ​ന​റ്റിന്‍റെ പ്ര​ത്യേ​ക അ​നുമ​തി ആവശ്യമായതി​നാ​ൽ പെ​​ട്ടെ​ന്ന്​ അ​ട​ച്ചു​പൂ​ട്ടാ​ൻ ക​ഴി​യി​ല്ല. ഗ്വാണ്ടനാമോ ജയിലിൽ നിലവിൽ 30 തടവുകാരുണ്ട്.

തടവിലാക്കപ്പെട്ട 36 പേരിൽ അഞ്ച് പേർക്ക് ഗൂഢാലോചന, യുദ്ധനിയമം ലംഘിച്ച് കൊലപാതകം, കപ്പലോ വിമാനമോ തട്ടിയെടുക്കുകയോ അപകടപ്പെടുത്തുകയോ ചെയ്യൽ, സെപ്റ്റംബർ 11 ആക്രമണ കേസിലെ ഭീകരവാദം എന്നീ കുറ്റങ്ങളാണ് ചുമത്തപ്പെട്ടത്. യു.എസ്.എസ് കോളിൽ ബോംബെറിഞ്ഞ അബ്ദുൽ റഹീം അൽ നഷിരിയും തടവറയിലുണ്ട്. 2008ലാണ് അവസാനമായി തടവുകാരൻ ഗ്വാണ്ടനാമോയിലെത്തിയത്.

Tags:    
News Summary - 'Last' Pakistani incarcerated at Guantanamo Bay returns home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.