ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കാതെ സമാധാനം ഉണ്ടാകില്ല; രണ്ട് രാഷ്ട്രമാണ് പരിഹാരമെന്ന് ജോർദാൻ രാജാവ്

അമ്മാൻ: ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കാതെ പശ്ചിമേഷ്യയിൽ സമാധാനം ഉണ്ടാകില്ലെന്ന് ജോർദാൻ രാജാവ് അബ്ദുല്ല. രണ്ട് രാഷ്ട്രമെന്ന ആശയം തന്നെയാണ് പരിഹാരമെന്നും ജോർദാൻ രാജാവ് വ്യക്തമാക്കി. ജോർദാൻ പാർലമെന്‍റ് സമ്മേളനത്തിന് തുടക്കം കുറിച്ച് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

1967ലെ അറബ്-ഇസ്രായേൽ യുദ്ധത്തിൽ ഇസ്രായേൽ പിടിച്ചെടുത്ത ഭൂമിയിൽ പരമാധികാര ഫലസ്തീൻ രാഷ്ട്രം നിലവിൽ വരാതെ മേഖലയിൽ സ്ഥിരതയും സുരക്ഷയും സമാധാനവും സംജാതമാകില്ല. കിഴക്കൻ ജറുസലമിനെ തലസ്ഥാനമാക്കണം. യുദ്ധത്തിന്‍റെ ഇരകളായി നിരപരാധികൾ കൊല്ലപ്പെടുന്നത് അവസാനിപ്പിക്കണമെന്നും ജോർദാൻ രാജാവ് ചൂണ്ടിക്കാട്ടി.

ജോർദാൻ രാജാവാണ് പടിഞ്ഞാറൻ രാജ്യങ്ങളുമായും പ്രാദേശിക നേതാക്കളുമായും മധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്. യു.എസ് പ്രസിഡന്‍റ് ജോ ബൈഡനുമായി അബ്ദുല്ല രാജാവ് ഫോണിൽ സംസാരിച്ചു. അമ്മാനിലെത്തുന്ന യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കനുമായി ജോർജാന്‍റെ ആശങ്കകൾ അറിയിക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

അതേസമയം, ഫലസ്തീൻ-ഇസ്രായേൽ സംഘർഷം ഒരാഴ്ചയിലേക്ക് കടക്കുകയാണ്. അഞ്ച് ദിവസം പിന്നിട്ടപ്പോൾ ഹ​മാ​സി​ന്റെ ആ​ക്ര​മ​ണ​ത്തി​ൽ ഇ​സ്രാ​യേ​ലി​ൽ കൊ​ല്ല​പ്പെ​ട്ട​വ​ർ 1200 ആ​യി. 3007 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഗ​സ്സ​യി​ൽ മാ​ത്രം 1055 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 5184 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത​താ​യി ഫ​ല​സ്തീ​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. പ​രി​ക്കേ​റ്റ​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മാ​ണ്.

ബു​ധ​നാ​ഴ്ച ഇ​സ്രാ​​യേ​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ഗ​സ്സ​യി​ലെ​യും ഖാ​ൻ യൂ​നി​സി​ലെ​യും നി​ര​വ​ധി വീ​ടു​ക​ൾ ത​ക​ർ​ന്നു. വ്യോ​മാ​ക്ര​മ​ണ​ത്തി​ന് തി​രി​ച്ച​ടി​യാ​യി ഹ​മാ​സി​ന്റെ അ​ൽ ഖ​സ്സാം ബ്രി​ഗേ​ഡ് ഇ​സ്രാ​യേ​ലി​ലെ ബെ​ൻ​ഗൂ​രി​യ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​നു​ നേ​രെ ബു​ധ​നാ​ഴ്ച​യും മി​സൈ​ലാ​ക്ര​മ​ണം ന​ട​ത്തി. ല​ബ​നാ​നി​ൽ​ നി​ന്ന് ഹി​സ്ബു​ല്ല​യും ഇ​സ്രാ​യേ​ലി​ലേ​ക്ക് മി​സൈ​ൽ തൊ​ടു​ത്തു. ഇ​സ്രാ​യേ​ൽ സൈ​ന്യം പ്ര​ത്യാ​ക്ര​മ​ണം ന​ട​ത്തി.

Tags:    
News Summary - Jordan’s king says no stability in region without Palestinian state

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.