അമ്മാൻ: ഫലസ്തീനികളെ പുറന്തള്ളാനുള്ള ഇസ്രായേൽ നീക്കത്തിനെതിരെ മുന്നറിയിപ്പുമായി ജോർഡനിലെ അബ്ദുല്ല രാജാവ്. ഫലസ്തീനികളെ ആഭ്യന്തരമായോ അല്ലാതെയോ അഭയാർഥികളാക്കാൻ ശ്രമിക്കുന്ന ഇസ്രായേൽ നടപടി അപകടകരമാണെന്ന് അദ്ദേഹം പറഞ്ഞു.
ജോർഡൻ തലസ്ഥാനമായ അമ്മാനിൽ ഫലസ്തീൻ ഐക്യദാർഢ്യ സംഗമത്തിൽ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം അല്ലാതെ പശ്ചിമേഷ്യയിലെ പ്രശ്നം പരിഹരിക്കാൻ സാധിക്കില്ലെന്ന് ബുധനാഴ്ച അദ്ദേഹം പറഞ്ഞിരുന്നു. വെള്ളിയാഴ്ച യു.എസ് സ്റ്റേറ്റ് സെക്രട്ടറിയുമായി നടത്തിയ കൂടിക്കാഴ്ചയിലും അബ്ദുല്ല രാജാവ് ഈ നിലപാട് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.