ജോൺ പിൽജർ അന്തരിച്ചു

ലണ്ടൻ: ആസ്‌ട്രേലിയൻ മാധ്യമപ്രവർത്തകനും ഡോക്യുമെന്ററി നിർമാതാവും എഴുത്തുകാരനുമായ ജോൺ പിൽജർ (84) അന്തരിച്ചു. 1939ൽ സൗത്ത് വെയിൽസിലെ ബോണ്ടിയിൽ ജനിച്ച പിൽജർ 1960 മുതൽ ലണ്ടനിലാണ് താമസം. റോയിട്ടേഴ്‌സ്, ഡെയ്‌ലി മിറർ തുടങ്ങിയ മാധ്യമസ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്.

വിയറ്റ്‌നാം യുദ്ധം, കംബോഡിയയിലെ വംശഹത്യ, 1969കളിലെയും 70കളിലെയും അമേരിക്കയിലെ പ്രക്ഷുബ്ധമായ സാഹചര്യങ്ങൾ തുടങ്ങിയവ അദ്ദേഹം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

വിക്കിലീക്‌സ് സ്ഥാപകൻ ജൂലിയൻ അസാൻജിനെ യു.എസ്, യു.കെ ഏജൻസികൾ വേട്ടയാടിയപ്പോൾ അദ്ദേഹത്തെ പിന്തുണച്ച് രംഗത്തെത്തിയവരിലും പിൽജർ ഉണ്ടായിരുന്നു. പാശ്ചാത്യൻ രാജ്യങ്ങളുടെ വിദേശനയത്തിന്റെ ശക്തനായ വിമർശകൻകൂടിയായിരുന്നു. 

Tags:    
News Summary - John Pilger: Campaigning Australian journalist dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.