ഇ​ന്ത്യ​ൻ വം​ശ​ജ നെ​ത​ർ​ല​ൻ​ഡ്സി​ലെ യു.​എ​സ് ന​യ​ത​ന്ത്ര​പ്ര​തി​നി​ധി

വാ​ഷി​ങ്ട​ൺ: ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ രാ​ഷ്ട്രീ​യ​പ്ര​വ​ർ​ത്ത​ക ഷ​ഫാ​ലി റ​സ്ദാ​ൻ ഡ​ഗ്ഗ​ലി​നെ നെ​ത​ർ​ല​ൻ​ഡ്സി​ലെ യു.​എ​സ് ന​യ​ത​ന്ത്ര​പ്ര​തി​നി​ധി​യാ​യി നാ​മ​നി​ർ​ദേ​ശം ചെ​യ്ത് ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം. ക​ശ്മീ​രി​ൽ​നി​ന്ന് യു.​എ​സി​ലേ​ക്ക് കു​ടി​യേ​റി​യ​താ​ണ് ഇ​വ​ർ.

രാ​ഷ്ട്രീ​യ​ത്തി​ൽ ഏ​റെ പ​രി​ച​യ​മു​ള്ള ഷ​ഫാ​ലി(50) മ​നു​ഷ്യാ​വ​കാ​ശ പ്ര​ചാ​ര​ക​യും സ്ത്രീ​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്കാ​യി പോ​രാ​ട്ടം​ന​ട​ത്തു​ന്ന വ്യ​ക്തി​യു​മാ​ണെ​ന്ന് വൈ​റ്റ്ഹൗ​സ് അ​റി​യി​ച്ചു. ന്യൂ​യോ​ർ​ക് യൂ​നി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്ന് പൊ​ളി​റ്റി​ക്ക​ൽ ക​മ്യൂ​ണി​ക്കേ​ഷ​നി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും മി​യാ​മി യൂ​നി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്ന് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​നി​ൽ ബി​രു​ദ​വും നേ​ടി. ​മു​ൻ ​പ്ര​സി​ഡ​ൻ​റ് ബ​റാ​ക് ഒ​ബാ​മ​യു​ടെ പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​ജീ​വ​മാ​യി​രു​ന്നു.

Tags:    
News Summary - Joe Biden Nominates Indian-Origin Activist Shefali Razdan As US Envoy To Netherlands

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.