Posted On
date_range Updated On
date_range ചൈനീസ് ഭീഷണി നിലനിൽക്കെ മിസൈൽ പരീക്ഷിച്ച് ജപ്പാൻ
ടോക്യോ: ജപ്പാൻ സ്വന്തം ഭൂപ്രദേശത്ത് ആദ്യമായി മിസൈൽ പരീക്ഷണം നടത്തി. ജാപ്പനീസ് സൈന്യമാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തിന്റെ ഏറ്റവും വടക്കുള്ള ദ്വീപായ ഹൊക്കെയ്ഡോയിലാണ് ഭൂതല-കപ്പൽവേധ ടൈപ് -88 ഹ്രസ്വദൂര മിസൈൽ പരീക്ഷിച്ചത്. ചൈനീസ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ജപ്പാൻ പ്രതിരോധ സന്നാഹം വർധിപ്പിക്കുന്നത്.
പുതിയ മിസൈൽ പരീക്ഷണം വിജയമായിരുന്നോ എന്നത് സ്ഥിരീകരിച്ചിട്ടില്ല. നേരത്തേ, തങ്ങളുടെ സഖ്യരാജ്യങ്ങളായ യു.എസ്, ആസ്ട്രേലിയ എന്നിവിടങ്ങളിൽനിന്നാണ് ജപ്പാൻ മിസൈൽ പരീക്ഷണങ്ങൾ നടത്തിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.