ആബെക്ക് ഔദ്യോഗിക അന്തിമോപചാരം; പ്രതിഷേധിച്ച് തീകൊളുത്തി ജാപ്പനീസ് വയോധികൻ

ടോക്യോ: വെടിയേറ്റു മരിച്ച ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയോടുള്ള ആദര സൂചകമായി സെപ്റ്റംബർ 27ന് ഔദ്യോഗിക അന്തിമോപചാര ചടങ്ങുകൾ നടത്തുന്നതിൽ പ്രതിഷേധിച്ച് സ്വയം തീകൊളുത്തി വയോധികൻ. ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുടെ ടോക്യോയിലെ ഓഫിസിനു സമീപം ബുധനാഴ്ച രാവിലെയാണ് സംഭവം. പൊള്ളലേറ്റ് അബോധാവസ്ഥയിലായ 70കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

തീയണക്കാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റു. അന്തിമോപചാര ചടങ്ങുകളിൽ എതിർപ്പ് പ്രകടിപ്പിക്കുന്ന കുറിപ്പ് സംഭവസ്ഥലത്തുനിന്ന് ലഭിച്ചതായി ക്യോഡോ വാർത്ത ഏജൻസി അറിയിച്ചു.

Tags:    
News Summary - Japan man sets himself on fire in apparent protest at Abe funeral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.