റോഡിലും റെയിൽവേ ട്രാക്കിലും ഓടുന്ന വാഹനം വികസിപ്പിച്ചെടുത്ത്​ ജപ്പാൻ

ടോക്കിയോ: റോഡിലും റെയിൽവേ ട്രാക്കിലും ഓടുന്ന വാഹനം വികസിപ്പിച്ചെടുത്ത്​ ജപ്പാൻ. കായോ ടൗണിലാണ്​ വാഹനത്തിന്‍റെ പരീക്ഷണം നടന്നത്​. മിനിബസിന്‍റെ രൂപഘടനയുള്ളതാണ്​ വാഹനം.

സാധാരണ റബർ ടയറുകൾ ഉപയോഗിച്ച്​ തന്നെയാവും ബസിന്‍റെ സഞ്ചാരം. ട്രാക്കിലേക്ക്​ മാറുമ്പോൾ മുൻഭാഗം പൊക്കി പ്രത്യേക വീലുകൾ ഘടിപ്പിക്കും. റെയിൽവേ ട്രാക്കുകളിൽ ഈ വീലുകളുടെ സഹായത്തോടെയാവും സഞ്ചാരം.

21ഓളം യാത്രക്കാരുമായി വാഹനത്തിന്​ സഞ്ചരിക്കാൻ സാധിക്കും. 60 കിലോ മീറ്ററാണ്​ വാനിന്‍റെ ട്രാക്കിലെ പരമാവധി വേഗത. റോഡിലേക്ക്​ എത്തിയാൽ മണിക്കൂറിൽ 100 കിലോ മീറ്റർ വരെ വേഗത കൈവരിക്കാൻ സാധിക്കും. ചെറുനഗരങ്ങളെ ബന്ധിപ്പിച്ചാവും വാഹനത്തിന്‍റെ സർവീസ്​ നടത്തുക. ഡീസൽ ഉപയോഗിച്ചാവും വാഹനം ഓടുക.

Tags:    
News Summary - Japan introduces world's first dual-mode vehicle that can run on roads and tracks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.