ലബനാൻ വ്യോമാക്രമണം; മരണം പത്തായി; പ്രതികാരം ചെയ്യുമെന്ന് ഹിസ്ബുല്ല

ബൈറൂത്: ലബനാനിൽ ബുധനാഴ്ച ഇസ്രായേൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ സാധാരണക്കാരുടെ മരണം പത്തായി ഉയർന്നു. ലബനാനിലെ നബാതിയ, ദക്ഷിണ ലബനാനിലെ ഗ്രാമം എന്നിവിടങ്ങളിലാണ് ആക്രമണം നടത്തിയത്.

നബാതിയയിൽ കുടുംബത്തിലെ ഏഴുപേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച ലബനാനിൽ സർക്കാർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടിരുന്നു. ബുധനാഴ്ച രാവിലെ ഹിസ്ബുല്ല തൊടുത്ത റോക്കറ്റ് ഇസ്രായേലി പട്ടണമായ സഫേദിൽ പതിച്ച് സൈനിക മരിക്കുകയും എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് പിന്നാലെയാണ് ഇസ്രായേൽ ലബനാനിലെ ജനവാസ മേഖലയിൽ ബോംബിട്ടത്. ഇതിന് പ്രതികാരം ചെയ്യുമെന്ന് ഹിസ്ബുല്ല വ്യക്തമാക്കിയിട്ടുണ്ട്.

ലബനാൻ-ഇസ്രായേൽ അതിർത്തിയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. ഗസ്സയിൽനിന്ന് പിൻവലിച്ചവർ ഉൾപ്പെടെ സൈനികരെ ഇസ്രായേൽ ലബനാൻ അതിർത്തിയിൽ വിന്യസിച്ചിട്ടുണ്ട്. ഗസ്സയിലെ ആക്രമണത്തിന് മറുപടിയായി ഇസ്രായേലിനെ ലക്ഷ്യമാക്കി ഹിസ്ബുല്ല ഇടക്കിടെ ആക്രമണം നടത്തുന്നുണ്ട്. ഇത് പൂർണയുദ്ധത്തിലേക്ക് വികസിക്കുമോ എന്ന ആശങ്കയാണ് ഇപ്പോൾ ഉയരുന്നത്.

Tags:    
News Summary - Israeli strikes on Lebanon kill nine civilians

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.