ബെയ്റൂത്ത്: ഗസ്സയിൽ നടത്തിയ ആക്രമണത്തിന് പിന്നാലെ ലെബനാനിലും വ്യോമാക്രമണം നടത്തി ഇസ്രായേൽ. തെക്കൻ ലെബനാനിലെ ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചാണ് ആക്രമണമെന്ന് ഇസ്രായേൽ ഡിഫെൻസ് ഫോഴ്സസ് പ്രതികരിച്ചു.
ബുധനാഴ്ച അൽ അഖ്സയിൽ പൊലീസ് കടന്നുകയറിയതിനെത്തുടർന്ന് സംഘർഷമുണ്ടായിരുന്നു. ഇതിനുശേഷം ഗസ്സയിലെ ഹമാസ് കേന്ദ്രങ്ങളിൽനിന്ന് തെക്കൻ ഇസ്രായേലിലേക്ക് റോക്കറ്റാക്രമണമുണ്ടായി. ഇതിനുപിന്നാലെ ഇസ്രായേൽ നിരവധി തവണ വ്യോമാക്രമണം നടത്തുകയായിരുന്നു. ലെബനാനിലും ഗസ്സയിലുടനീളവുമായിരുന്നു ഇസ്രയേൽ ആക്രമണം.
അതേസമയം, കഴിഞ്ഞ ദിവസവും മസ്ജിദുൽ അഖ്സയിൽ പ്രാർഥിക്കുകയായിരുന്ന ഫലസ്തീനി വിശ്വാസികൾക്കുനേരെ ഇസ്രായേൽ പൊലീസിന്റെ ആക്രമണം ഉണ്ടായി. ഗ്രനേഡ് പ്രയോഗിക്കുകയും റബർ പൊതിഞ്ഞ സ്റ്റീൽ ബുള്ളറ്റ് കൊണ്ട് വെടിവെക്കുകയുമായിരുന്നു.
സായുധരായ പൊലീസുകൾ മസ്ജിദിലേക്ക് അതിക്രമിച്ച് കയറുന്നതിന്റെയും വിശ്വാസികളെ ബലം പ്രയോഗിച്ച് പുറത്താക്കുന്നതിന്റെയും വിഡിയോ ദൃശ്യം പുറത്തുവന്നു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.