ഇസ്രായേൽ -ഫലസ്തീൻ അതോറിറ്റി സമാധാന ചർച്ച; ഹമാസ് ഉൾപ്പെടെ ഫലസ്തീനി കക്ഷികൾ ബഹിഷ്‍കരിച്ചു

ശറമുശൈഖ്: അധിനിവിഷ്ഠ വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ -ഫലസ്തീൻ സംഘർഷം പതിവായ സാഹചര്യത്തിൽ ഈജിപ്തിൽ സമാധാന ചർച്ച നടത്തി. ഫലസ്തീൻ അതോറിറ്റി, ഇസ്രായേൽ പ്രതിനിധികളെ കൂടാതെ ഈജിപ്ത്, യു.എസ്, ജോർഡൻ അധികൃതരും പങ്കെടുത്ത ചർച്ച ഹമാസ് ഉൾപ്പെടെ ഫലസ്തീനിലെ മറ്റു വിഭാഗങ്ങൾ ബഹിഷ്‍കരിച്ചു. അനധികൃത കുടിയേറ്റം തുടരുമെന്ന് പ്രഖ്യാപിക്കുകയും ഫലസ്തീനികൾക്കെതിരായ അതിക്രമം ആവർത്തിക്കുകയും ചെയ്യുന്ന അവസ്ഥയിൽ ചർച്ച അർഥമില്ലാത്തതാണെന്നാണ് ഫലസ്തീനികൾക്കിടയിലെ വിമർശനം.

ഇസ്രായേലിന്റെ കുറ്റകൃത്യങ്ങൾ അവസാനിപ്പിക്കാതെ പ്രഹസന സമ്മേളനം നടത്തിയത് കൊണ്ട് കാര്യമില്ലെന്നും അതുകൊണ്ടുതന്നെ ശറമുശൈഖ് സമ്മേളനത്തെ അംഗീകരിക്കുന്നില്ലെന്നും ഗസ്സ ഭരിക്കുന്ന ഹമാസിന്റെ വക്താവ് മൂസ അബൂ മർസൂഖ് പറഞ്ഞു.

Tags:    
News Summary - Israel-Palestinian Authority peace talks; Palestinian parties including Hamas boycotted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.