ഗ​സ്സ​യെ ​രണ്ടായി പിളർക്കാൻ ഇസ്രായേൽ നീക്കം; കു​ഞ്ഞു​ങ്ങ​ളു​ടെ ശ്മ​ശാ​ന​മാ​യി ഗ​സ്സ മാ​റി​യെ​ന്ന് യൂ​നി​സെ​ഫ്

ഗ​സ്സ സി​റ്റി: കൂട്ടക്കൊലയും കൂട്ട നശീകരണവും തുടരുന്നതിനിടെ ഗസ്സ മുനമ്പിനെ രണ്ടായി പിളർക്കാനാണ് ഇസ്രായേൽ ശ്രമമെന്ന് ഫലസ്തീൻ. അതിരൂക്ഷമായ വ്യോമാക്രമണം നടത്തി വ​ട​ക്ക​ൻ ഗ​സ്സ​യെ തെ​ക്ക​ൻ ഗ​സ്സ​യി​ൽ​നി​ന്ന് വേ​ർ​പെ​ടു​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തി​ലേക്കാണ് ഇ​സ്രാ​യേൽ നിങ്ങുന്നതെന്നാണ് ഗ​സ്സ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ വ​ക്താ​വ് ഇ​യാ​ദ് അ​ൽ ബാ​സും പ​റ​ഞ്ഞു. സ​ലാ​ഹ​ുദ്ദീൻ തെ​രു​വി​ലാ​ണ് ഇ​സ്രാ​യേ​ൽ സേ​ന ഇ​പ്പോ​ഴു​ള്ള​തെ​ന്നും അ​ൽ റ​ഷീ​ദ് തെ​രു​വി​ലേ​ക്ക് നീ​ങ്ങാ​നാ​ണ് ശ്ര​മ​മെ​ന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, ഗ​സ്സ​യി​ൽ ഇ​തു​വ​രെ 940 കു​ട്ടി​ക​ളെ കാ​ണാ​താ​യെ​ന്നും കു​ഞ്ഞു​ങ്ങ​ളു​ടെ ശ്മ​ശാ​ന​മാ​യി ഗ​സ്സ മാ​റി​യെ​ന്നും യൂ​നി​സെ​ഫ് പറഞ്ഞു. 3500 കു​ട്ടി​ക​ളെ​ങ്കി​ലും ഇ​തു​വ​രെ​ കൊ​ല്ല​പ്പെ​ട്ടി​ട്ടു​ണ്ട്.

വ​ട​ക്ക​ൻ മേ​ഖ​ല​യാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ഇ​സ്രാ​യേ​ൽ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ഒ​രി​ട​വും ഒ​ഴി​യാ​തെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി ഖാ​ൻ യൂ​നു​സി​ലാ​യി​രു​ന്നു ഇ​ട​ത​ട​വി​ല്ലാ​തെ ബോം​ബി​ങ് ന​ട​ന്നി​രു​ന്ന​തെ​ങ്കി​ൽ ഇ​ന്ന​ലെ ഗ​സ്സ സി​റ്റി മേ​ഖ​ല​ക​ളി​ലാ​യി​രു​ന്നു ആ​ക്ര​മ​ണം.

വെ​ടി​നി​ർ​ത്ത​ൽ ആ​വ​ശ്യം ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു തള്ളി. ‘ഇ​ത് യു​ദ്ധ​ത്തി​ന്റെ സ​മ​യ​മാ​ണെ’​ന്നാ​യി​രു​ന്നു നെ​ത​ന്യാ​ഹു​​വി​ന്റെ പ്ര​തി​ക​ര​ണം.

• ഗ​സ്സ പൊ​തു​ജ​നാ​രോ​ഗ്യ ദു​ര​ന്ത​ത്തി​ന്റെ വ​ക്കി​ലാ​ണെ​ന്ന അ​തി​ഗു​രു​ത​ര മു​ന്ന​റി​യി​പ്പ് പു​റ​ത്തി​റ​ക്കി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. കു​ടി​വെ​ള്ള​ക്ഷാ​മം, ശു​ചീ​ക​ര​ണ സം​വി​ധാ​ന​ത്തി​ന്റെ ത​ക​ർ​ച്ച, ആ​ൾ​ക്കൂ​ട്ടം തു​ട​ങ്ങി​യ​വ കാ​ര​ണം ഏ​തു നി​മി​ഷ​വും ഇ​തു സം​ഭ​വി​ക്കാ​മെ​ന്ന് സം​ഘ​ട​ന മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

• ഗ​സ്സ സി​റ്റി​യി​ലെ ത​ങ്ങ​ളു​ടെ സാം​സ്കാ​രി​ക കേ​ന്ദ്ര​ത്തി​നു നേ​രെ ക​ഴി​ഞ്ഞ ദി​വ​സം ഇ​സ്രാ​യേ​ൽ സേ​ന ന​ട​ത്തി​യ ബോം​ബി​ങ്ങി​നെ ജ​റൂ​സ​ല​മി​ലെ ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് പാ​ട്രി​യാ​ർ​ക്കേ​റ്റ് അ​പ​ല​പി​ച്ചു. ‘‘പൗ​ര​സ്ഥാ​പ​ന​ങ്ങ​ളും സേ​വ​ന​കേ​ന്ദ്ര​ങ്ങ​ളും സാ​ധാ​ര​ണ​ക്കാ​ർ അ​ഭ​യം​തേ​ടി​യ സ്ഥ​ല​ങ്ങ​ളും ത​ക​ർ​ക്കു​ന്ന ഇ​സ്രാ​യേ​ൽ ന​ട​പ​ടി​യെ അ​പ​ല​പി​ക്കു​ക​യാ​ണ്’’ - ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

• ഇ​സ്രാ​യേ​ൽ ദേ​ശീ​യ വി​മാ​ന​ക്ക​മ്പ​നി​യാ​യ ‘എ​ൽ അ​ൽ’, തെ​ൽ​അ​വീ​വി​ൽ​നി​ന്ന് ബാ​ങ്കോ​ക്കി​ലേ​ക്കു​ള്ള സ​ഞ്ചാ​ര​ത്തി​ന്, ഇ​റാ​നി​ൽ​നി​ന്ന് കൂ​ടു​ത​ൽ അ​ക​ലം പാ​ലി​ക്കാ​ൻ ഒ​രു മ​ണി​ക്കൂ​ർ കൂ​ടു​ത​ലു​ള്ള റൂ​ട്ട് തി​ര​ഞ്ഞെ​ടു​ത്തു.

• ഇ​റാ​ഖി​ലെ ഐ​നു​ൽ അ​സ​ദി​ലെ ത​ങ്ങ​ളു​ടെ വ്യോ​മ​താ​വ​ള​ത്തി​നു​നേ​രെ വ​ന്ന സാ​യു​ധ ഡ്രോ​ൺ ത​ക​ർ​ത്ത​താ​യി യു.​എ​സ്.

• അ​ധി​നി​വി​ഷ്ട ഫ​ല​സ്തീ​ൻ പ​ട്ട​ണ​മാ​യ നാ​ബ്‍ലു​സി​ന​ടു​ത്ത് 14 കാ​ര​നാ​യ ഫ​ല​സ്തീ​നി ഇ​സ്രാ​യേ​ൽ സേ​ന​യു​ടെ വെ​ടി​യേ​റ്റു മ​രി​ച്ചു.

• ഇ​സ്രാ​യേ​ൽ മ​നഃ​പൂ​ർ​വം ആ​ശു​പ​ത്രി​ക​ളും മെ​ഡി​ക്ക​ൽ സെ​ന്റ​റു​ക​ളും ല​ക്ഷ്യ​മി​ടു​ന്നു​വെ​ന്ന് ഗ​സ്സ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ആ​രോ​പി​ച്ചു.

• വെ​സ്റ്റ്ബാ​ങ്കി​ലെ അ​വ​സ്ഥ സ്ഫോ​ട​നാ​ത്മ​ക​മാ​ണെ​ന്ന് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. മു​തി​ർ​ന്ന ഹ​മാ​സ് നേ​താ​വി​ന്റെ വീ​ട് ക​ഴി​ഞ്ഞ ദി​വ​സം ത​ക​ർ​ത്തു.

• ല​ബ​നാ​ൻ അ​തി​ർ​ത്തി​യി​ൽ ഇ​സ്രാ​യേ​ൽ-​ല​ബ​നാ​ൻ വെ​ടി​വെ​പ്പു​ണ്ടാ​യി.

• അ​ധി​നി​വി​ഷ്ട വെ​സ്റ്റ്ബാ​ങ്ക് ന​ഗ​ര​ങ്ങ​ളി​ലെ അ​ന​ധി​കൃ​ത ഇ​സ്രാ​യേ​ലി കു​ടി​യേ​റ്റ​ക്കാ​ർ ഫ​ല​സ്തീ​നി​ക​ൾ​ക്കെ​തി​രെ ന​ട​ത്തു​ന്ന അ​തി​ക്ര​മ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​സ്ട്രേ​ലി​യ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Israel Palestine Conflict: israel moves to separate north gaza from south gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.