ഇ​റാ​ഖ് പ്ര​ധാ​ന​മ​ന്ത്രി മു​ഹ​മ്മ​ദ് അ​ൽ സു​ദാ​നി​യും കു​വൈ​ത്ത് അം​ബാ​സ​ഡ​ർ താ​രി​ഖ് അ​ൽ ഫ​റാ​ജും

പരസ്പര സഹകരണം വർധിപ്പിക്കാൻ ഇറാഖും കുവൈത്തും

കുവൈത്ത് സിറ്റി: ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് അൽ സുദാനിയും കുവൈത്ത് അംബാസഡർ താരിഖ് അൽ ഫറാജും കൂടിക്കാഴ്ച നടത്തി.ഇറാഖിന്റെ പരമാധികാരം, സുരക്ഷ, സുസ്ഥിരത എന്നിവക്ക് കുവൈത്തിന്റെ പിന്തുണ ഇറാഖ് പ്രധാനമന്ത്രിയെ അറിയിച്ചതായി താരിഖ് അൽ ഫറാജ് വ്യക്തമാക്കി.

ഇരു രാജ്യങ്ങൾക്കുമിടയിലുള്ള സാഹോദര്യം ശക്തിപ്പെടുത്താനുള്ള കുവൈത്ത് രാഷ്ട്രീയ നേതൃത്വത്തിന്റെ ആത്മാർഥ ശ്രമങ്ങളും അദ്ദേഹം അറിയിച്ചു.അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് എന്നിവരുടെ അഭിനന്ദനവും കുവൈത്ത് പ്രതിനിധി അൽ സുദാനിയെ അറിയിച്ചു.

ഇറാഖിനോടും ജനങ്ങളോടും കുവൈത്ത് രാഷ്ട്രീയ നേതൃത്വത്തിനുള്ള ആത്മാർഥ അടുപ്പത്തെ അൽ സുദാനി അഭിനന്ദിച്ചു. പരസ്പര സഹകരണം വർധിക്കുമെന്ന് പ്രതിജ്ഞയെടുത്ത ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിൽ വേരൂന്നിയ ബന്ധങ്ങളെ അദ്ദേഹം പ്രശംസിച്ചു.

Tags:    
News Summary - Iraq and Kuwait to increase mutual co operation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.