Posted On
date_range Updated On
date_range ഇറാൻ ആണവ ശാസ്ത്രജ്ഞൻ കൊല്ലപ്പെട്ടു
തെഹ്റാൻ: ഇറാെൻറ മുതിർന്ന ആണവ ശാസ്ത്രജ്ഞൻ മുഹ്സൻ ഫക്രിസാദേഹ് കൊല്ലപ്പെട്ടു. ഇറാെൻറ ഔദ്യോഗിക വാർത്ത ചാനലാണ് വെള്ളിയാഴ്ച മരണവിവരം പുറത്തുവിട്ടത്.
തലസ്ഥാനമായ തെഹറാന് സമീപത്തുള്ള ദാവന്തിൽവെച്ച് ഇദ്ദേഹം സഞ്ചരിച്ച കാറിന് നേരെ ഭീകരർ ആക്രമണം നടത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് ഇറാൻ പ്രതിരോധ മന്ത്രി വ്യക്തമാക്കി.
സംഭവത്തിനു പിന്നിൽ ഇസ്രായേൽ ആണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. ഇറാനിയൻ റവല്യൂഷനറി ഗാർഡ്സിെൻറ മുതിർന്ന ശാസ്ത്രജ്ഞനും ഇറാൻ ആണവായുധ പ്രോജക്ടിെൻറ തലവനുമാണ് മുഹ്സിൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.