ട്രം​പി​നും യു.എസ്​ ഉദ്യോഗസ്​ഥർക്കുമെ​തി​രെ ഇ​ൻ​റ​ർ​പോ​ൾ വാ​റ​ൻ​റ്​​ ആ​വ​ശ്യ​പ്പെ​ട്ട്​ ഇ​റാ​ൻ

തെ​ഹ്​​റാ​ൻ: ത​ങ്ങ​ളു​ടെ ഉ​ന്ന​ത സൈ​നി​കോ​ദ്യോ​ഗ​സ്​​ഥ​ൻ ഖാ​സിം സു​ലൈ​മാ​നി​യു​ടെ വ​ധ​ത്തി​ൽ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​നും 47 യു.​എ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്കു​മെ​തി​രെ അ​റ​സ്​​റ്റ്​ വാ​റ​ൻ​റ്​​ പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്ന്​ ഇ​റാ​ൻ ഇ​ൻ​റ​ർ​പോ​ളി​നോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു.

ഇറാൻ ജുഡീഷ്യറി വക്താവ്​ ഗുലാം ഹുസൈൻ ഇസ്​മായിലി ആണ്​ ഇക്കാര്യം വാർത്തസമ്മേളനത്തിൽ വ്യക്തമാക്കിയത്​. ക​ഴി​ഞ്ഞ വ​ർ​ഷം ജ​നു​വ​രി മൂ​ന്നി​നാ​ണ്​ ബ​ഗ്​​ദാ​ദി​ൽ ​സു​ലൈ​മാ​നി കൊ​ല്ല​പ്പെ​ട്ട​ത്.

ഇ​ത്​ ര​ണ്ടാം ത​വ​ണ​യാ​ണ്​ ട്രം​പി​നും യു.​എ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്കു​മെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട്​ ഇ​റാ​ൻ ഇ​ൻ​റ​ർ​പോ​ളി​നെ സ​മീ​പി​ക്കു​ന്ന​ത്.

Tags:    
News Summary - Iran issues Interpol notice for 48 US officials including Trump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.