Posted On
date_range Updated On
date_range സുരക്ഷ വെല്ലുവിളി നേരിടാൻ ഇന്ത്യ ശക്തം -എസ്. ജയശങ്കർ
കംപാല: പാകിസ്താനും ചൈനയും ഉയർത്തുന്ന സുരക്ഷ വെല്ലുവിളികൾ നേരിടാൻ ഇന്ത്യക്ക് ഇന്ന് കഴിവുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പറഞ്ഞു.യുഗാണ്ടയുടെ തലസ്ഥാനമായ കമ്പാലയിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ദശാബ്ദങ്ങളോളം ഇന്ത്യക്കെതിരെ അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനത്തിൽ മുഴുകിയ ശക്തികൾക്ക് മറുപടി നൽകാൻ കഴിയുന്ന മറ്റൊരു ഇന്ത്യയാണ് ഇന്നുള്ളത്.
നേർക്കുനേരെനിന്ന് പ്രതികരിക്കാൻ കഴിയുന്ന വ്യത്യസ്തമായ ഇന്ത്യയെയാണ് ഇന്ന് ജനങ്ങൾ കാണുന്നത്. ഏത് സുരക്ഷ ഭീഷണികളെയും നേരിടാൻ രാജ്യത്തിന് കെൽപുണ്ടെന്നും ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.