ന​യ​ത​ന്ത്ര പ്ര​ശ്നം: ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച് കാ​ന​ഡ​യി​ലെ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ

ടൊ​റ​ന്റോ: ഇ​ന്ത്യ, കാ​ന​ഡ ന​യ​ത​ന്ത്ര പ്ര​ശ്നം ത​ങ്ങ​ളു​ടെ തൊ​ഴി​ല​വ​സ​ര​ത്തി​നെ ബാ​ധി​ക്കു​മോ എ​ന്ന ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച് കാ​ന​ഡ​യി​ലെ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ. ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ഹ​പാ​ഠി​ക​ളും സ്വ​ദേ​ശി​ക​ളു​മാ​യി ഇ​ട​പെ​ടു​ന്ന​തി​ൽ പ്ര​തി​സ​ന്ധി അ​നു​ഭ​വ​പ്പെ​ട്ടി​ട്ടി​ല്ലെ​ങ്കി​ലും പ​ഠ​നം പൂ​ർ​ത്തി​യാ​യാ​ൽ മി​ക​ച്ച ജോ​ലി ല​ഭി​ക്കു​മോ എ​ന്ന കാ​ര്യ​ത്തി​ൽ അ​വ​ർ​ക്ക് ആ​ശ​ങ്ക​യു​ള്ള​താ​യി വി​ദ്യാ​ർ​ഥി​ക​ളെ ഉ​ദ്ധ​രി​ച്ച് പി.​ടി.​ഐ വാ​ർ​ത്ത ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു. ക​ഴി​ഞ്ഞ വ​ർ​ഷം കാ​ന​ഡ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പ​ഠ​നാ​നു​മ​തി ല​ഭി​ച്ച​ത് ഇ​ന്ത്യ​ക്കാ​ർ​ക്കാ​ണ്.

2,26,450 ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ 2022ൽ ​ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി കാ​ന​ഡ​യി​ലെ​ത്തി. ആ​ഗോ​ള വി​ദ്യാ​ഭ്യാ​സ പ്ലാ​റ്റ്ഫോ​മാ​യ എ​രു​ഡെ​ര​യു​ടെ ക​ണ​ക്ക​നു​സ​രി​ച്ച് കാ​ന​ഡ​യി​ലെ ആ​കെ അ​ന്താ​രാ​ഷ്ട്ര വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം 8,07,750ആ​ണ്. ഇ​തി​ൽ 551,405 പേ​ർ​ക്ക് പ​ഠ​നാ​നു​മ​തി ല​ഭി​ച്ച​ത് ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ്.

ടൊ​റ​ന്റോ​യി​ലെ​യും മ​റ്റു ക​നേ​ഡി​യ​ൻ ന​ഗ​ര​ങ്ങ​ളി​ലെ​യും ഉ​യ​ർ​ന്ന ജീ​വി​ത​ച്ചെ​ല​വ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​യാ​സം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. പ​ഠ​ന​ശേ​ഷം ന​ല്ല ജോ​ലി ല​ഭി​ക്കു​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ ബു​ദ്ധി​മു​ട്ട് സ​ഹി​ക്കു​ന്ന​ത്.

Tags:    
News Summary - Indian students in Canada express concern

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.