Posted On
date_range Updated On
date_range സ്വന്തം തോക്കിൽ നിന്ന് വെടിയേറ്റ് യു.എസിൽ ഇന്ത്യൻ വിദ്യാർഥിക്ക് ദാരുണാന്ത്യം; അപകടം ജന്മദിനത്തിൽ
ഹൈദരാബാദ്: അമേരിക്കയിൽ ഇന്ത്യൻ വിദ്യാർഥി ജന്മദിന ദിവസം സ്വന്തം തോക്കിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റ് മരിച്ചു. തെലങ്കാന ഉപ്പൽ സ്വദേശി ആര്യൻ റെഡ്ഡി (23) ആണ് മരിച്ചത്.
ജോർജിയ സ്റ്റേറ്റ് സർവകലാശാലയിൽ പി.ജി വിദ്യാർഥിയായിരുന്നു. വേട്ടക്കുപയോഗിക്കുന്ന ലൈസൻസുള്ള തോക്ക് സ്വന്തമായുള്ള ആര്യൻ റെഡ്ഡി പിറന്നാൾ ദിനത്തിൽ തോക്ക് പരിശോധിക്കുന്നതിനിടെയാണ് വെടിപൊട്ടിയത്. നവംബർ 13നാണ് സംഭവം.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഒരുക്കം നടക്കുന്നു. മകന്റെ കൈവശം തോക്കുണ്ടായിരുന്ന വിവരം അറിയില്ലായിരുന്നുവെന്ന് ആര്യൻ റെഡ്ഡിയുടെ പിതാവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.