പ്രതീകാത്മക ചിത്രം

ഗോൾഡൻ ഗേറ്റ് ബ്രിഡ്ജിൽ നിന്ന് ചാടി 16കാരൻ മരിച്ചു

സാൻഫ്രാൻസിസ്കോ: ഇന്ത്യൻ-അമേരിക്കൻ ടീനേജർ അമേരിക്കയിലെ പ്രശസ്തമായ ഗോൾഡൻ ഗേറ്റ് ബ്രിഡ്ജിൽ നിന്ന് ചാടി മരിച്ചു. 16കാരനായ കുട്ടിയുടെ സൈക്കിൾ, ഫോൺ, ബാഗ് എന്നിവ പാലത്തിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. വൈകീട്ട് 4.30 ഓടുകൂടിയാണ് കുട്ടി പാലത്തിൽ നിന്ന് ചാടിയതെന്നാണ് കരുതുന്നത്.

കോസ്റ്റൽ ഗാർഡ് രണ്ടു മണിക്കൂർ നീണ്ട തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയുടെ മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ല. കുട്ടി മരിച്ചിട്ടുണ്ടാകുമെന്ന് തന്നെയാണ് കരുതുന്നതെന്നും കോസ്റ്റൽ ഗാർഡ് വ്യക്തമാക്കി.

കഴിഞ്ഞ വർഷം മാത്രം 25 ആത്മഹത്യകളാണ് പാലത്തിൽ നടന്നത്. പാലം തുറന്ന 1937 മുതൽ ഇതുവരെ 2000 ഓളം ആത്മഹത്യകൾ ഇവിടെ നടന്നിട്ടുണ്ട്. 

Tags:    
News Summary - Indian-American Boy, 16, Jumps Off Golden Gate Bridge In US, Dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.