ഇംറാൻ ഖാന്റെ ഇടക്കാല ജാമ്യം നീട്ടി

ഇസ്‍ലാമാബാദ്: മുൻ പാക് പ്രധാനമന്ത്രി ഇംറാൻ ഖാന് തീവ്രവാദവിരുദ്ധ കോടതി അനുവദിച്ച ഇടക്കാല ജാമ്യം നീട്ടി. പൊലീസിനെയും കോടതിയെയും മറ്റു സർക്കാർ സംവിധാനങ്ങളെയും ഭീഷണിപ്പെടുത്തി പ്രസംഗിച്ചു എന്ന പേരിലാണ് ​അദ്ദേഹത്തിനെതിരെ തീവ്രവാദ കേസ് ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ മാസം അദ്ദേഹത്തിന്റെ പാർട്ടി നടത്തിയ റാലിയിലാണ് പരാമർശം. തീവ്രവാദവിരുദ്ധ കോടതി ആഗസ്റ്റ് 25നാണ് സെപ്റ്റംബർ ഒന്നുവരെ ഒരു ലക്ഷം പാകിസ്താൻ രൂപ ഈടിൽ ജാമ്യം അനുവദിച്ചിരുന്നത്. ഇതാണ് സെപ്റ്റംബർ 12 വരെ നീട്ടിയത്.

Tags:    
News Summary - Imran Khan's interim bail extended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.