Posted On
date_range Updated On
date_range സുബ്ഹി നമസ്‌കാരത്തിനിടെ ഇമാമിനെ കത്തികൊണ്ട് കുത്തിവീഴ്ത്തിയ അക്രമി പിടിയിൽ
ന്യൂയോർക്ക്: ന്യൂജഴ്‌സിയിലെ സൗത്ത് പാറ്റേഴ്‌സണിൽ പള്ളിയിൽ സുബ്ഹി നമസ്‌കാരത്തിന് നേതൃത്വം നൽകിയ ഇമാമിനെ കത്തികൊണ്ട് കുത്തിവീഴ്ത്തിയ അക്രമി അറസ്റ്റിൽ. സൗത്ത് പാറ്റേഴ്‌സണിലെ ഗെറ്റി അവന്യൂവിലുള്ള ഉമർ ബിന്‍ ഖത്താബ് മസ്ജിദിലായിരുന്നു സംഭവം.
പള്ളിയിലെ ഇമാമായ സയ്യിദ് അൽനാകിബിനാണ് പരിക്കേറ്റത്. നമസ്‌കാരം ആരംഭിച്ചതിനു പിന്നാലെ പള്ളിയിലെത്തിയ അക്രമി പിന്നിൽനിന്ന് കത്തിയുമായെത്തി കുത്തുകയായിരുന്നു.
200ഓളം വിശ്വാസികൾ സംഭവസമയം പള്ളിക്കകത്തുണ്ടായിരുന്നു. നഗരത്തിലെ സെന്റ് ജോസഫ്‌സ് യൂനിവേഴ്‌സിറ്റി മെഡിക്കൽ സെന്ററിൽ ചികിത്സയിൽ കഴിയുന്ന ഇമാമിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. അതേസമയം അക്രമിയെ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.