പാമ്പിനെ പേടിച്ച്​ 'ഇല്ലംചുട്ട്​' അമേരിക്കക്കാരൻ

മേരിലാൻഡ്​: നിങ്ങളുടെ വീട്ടിൽ ഒരു പാമ്പ്​ കയറിയാൽ എന്തുചെയ്യും? ചിലപ്പോൾ അടിച്ചോടിക്കും അല്ലെങ്കിൽ ഒരു പാമ്പ്​ പിടുത്തക്കാ​രനെ വിളിച്ച്​ പ്രശ്​നം പരിഹരിക്കും. എന്നാൽ, ഒരു യു.എസ്​ പൗരൻ 'എലിയെ പേടിച്ച്​ ഇല്ലം ചുടുക' എന്ന ചൊല്ല്​ യാഥാർഥ്യമാക്കുകയായിരുന്നു. എലിക്ക്​ പകരം ഇവിടെ പാമ്പായിരുന്നുവെന്ന്​ മാത്രവും.

മേരിലാൻഡിലെ മോണ്ട്​​േഗാമറി കൗണ്ടിയിലാണ്​ വീട്​. വീടിന്​ തീ പിടിച്ചതോടെ അഗ്​നിശമന ​സേനയെ വിളിച്ചുവരുത്തി. പാമ്പിനെ പുകച്ചുപുറത്തു ചാടിക്കാനായിരുന്നു ഇയാളുടെ ശ്രമം. എന്നാൽ, പുകക്കുന്നതിനിടെ വീട്ടിനുള്ളിൽ തീ ആളിപടരുകയായിരുന്നുവെന്ന്​ ഇയാൾ വെളിപ്പെടുത്തുകയായിരുന്നു.

സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ഒരു മില്ല്യൺ ഡോളറിന്‍റെ നഷ്​ടമാണ്​ ഇയാൾക്ക്​ സംഭവിച്ചത്. അഗ്​നിശമന സേന ഉദ്യോഗസ്​ഥർ തീ പടർന്ന്​ നശിച്ച വീടിന്‍റെ ചിത്രം ട്വിറ്ററിൽ പങ്കുവെച്ചു. 


Tags:    
News Summary - Homeowner burns down house fighting snake infestation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.