മദുറോയെ സ്വന്തം പാർട്ടിക്കാർ തന്നെ ഒറ്റിയോ ?; സൂചന നൽകി മക​ന്റെ ഓഡിയോ സന്ദേശം

കാരക്കസ്: നിക്കളസ് മദുറോയെ യു.എസ് ഭരണകൂടം തടവിലാക്കിയതിന് പിന്നാലെ ഇക്കാര്യത്തിൽ പ്രതികരണവുമായി മകൻ നിക്കളസ് മദുറോ ഗുരേ. ഇതുമായി ബന്ധപ്പെട്ട് ഗുരേയുടെ ഒരു ശബ്ദസന്ദേശമാണ് പുറത്ത് വന്നിരിക്കുന്നത്. ശബ്ദസന്ദേശത്തിൽ സ്വന്തം പാർട്ടിക്കുള്ളിൽ നിന്ന് തന്നെ മദുറോയെ ഒറ്റിയെന്നാണ് മകൻ പറയുന്നത്.

ചരിത്രം ആരാണ് ഒറ്റുകാരെന്ന് പറയും. ചരിത്രം തന്നെ അവരെ കാട്ടിതരുമെന്നും ഗുരേ പറഞ്ഞു. പുറത്ത് നിന്നുള്ള ആക്രമണങ്ങൾ തടയാൻ രാഷ്ട്രീയ-സൈനിക ഐക്യം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഞങ്ങളെ ദുർബലരായി കാണാനാണ് അവർ ആഗ്രഹിക്കുന്നത്. എന്നാൽ, ആത്മാഭിമാനത്തിന്റെ ബാനർ ഉയർത്തുകയാണ് ഞങ്ങളിപ്പോൾ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശനിയാഴ്ച പുലർച്ചെ മ​ദു​റോ​യെ​യും ഭാ​ര്യയെയും യു.എസ് സേന ബന്ദിയാക്കിയത്. തുടർന്ന് യു.എസ് സൈനിക ഹെലികോപ്റ്ററിൽ കരീബിയൻ കടലിൽ ഉണ്ടായിരുന്ന യു.എസ്.എസ് ഇവോ ജിമ വിമാനവാഹിനി കപ്പലിലേക്ക് മാറ്റി. ശേഷം ഗ്വാണ്ടനാമോയിലെ അമേരിക്കൻ നാവിക കേന്ദ്രത്തിൽ എത്തിച്ചു. ഇവിടെ നിന്ന് പ്രത്യേക വിമാനത്തിൽ മ​ദു​റോ​യെ​യും ഭാ​ര്യയെയും ന്യൂയോർക്കിലെ സ്റ്റിവാർട്ട് എയർ നാഷനൽ ഗാർഡ് ബേസിൽ എത്തിക്കുകയായിരുന്നു.

പ്രാ​ദേ​ശി​ക സ​മ​യം ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് വെ​നി​സ്വേ​ല തലസ്ഥാനമായ ക​റാ​ക്ക​സി​ൽ യു.​എ​സ് അ​ധി​നി​വേ​ശ​മു​ണ്ടാ​യ​ത്. പു​ല​ർ​ച്ചെ ര​ണ്ടു മ​ണി​യോ​ടെ ക​റാ​ക്ക​സി​ൽ നടന്ന ആ​ക്ര​മ​ണം അ​ര മ​ണി​ക്കൂ​ർ മാ​ത്ര​മാ​ണ് നീ​ണ്ട​ത്. ഏ​ഴി​ട​ത്ത് സ്ഫോ​ട​ന ശ​ബ്ദം കേ​ട്ട​തോ​ടെ ജ​ന​ങ്ങ​ൾ പ​രി​​ഭ്രാ​ന്തി​യി​ലാ​യി​രു​ന്നു. ഹെ​ലി​കോ​പ്ട​റു​ക​ൾ താ​ഴ്ന്ന് പ​റ​ന്ന​താ​യി ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​യുന്നു. പി​ന്നീ​ട്, മ​ണി​ക്കൂ​റു​ക​ൾ​ക്ക് ശേ​ഷം ക​ര​യാ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. സാ​ധാ​ര​ണ​ക്കാ​രെ​യും സൈ​ന്യ​ത്തെ​യും യു.​എ​സ് ആ​ക്ര​മി​ച്ചെ​ന്നും പ​ല​ ത​വ​ണ സ്ഫോ​ട​ന ശ​ബ്ദ​ങ്ങ​ൾ കേ​ട്ട​താ​യും ക​റാ​ക്ക​സ് നി​വാ​സി​ക​ൾ മാധ്യമങ്ങളെ അറിയിച്ചു.

Tags:    
News Summary - 'History will tell who the traitors were', says Nicolas Maduro's son

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.