Posted On
date_range Updated On
date_range ഫണ്ട് റദ്ദാക്കിയ ട്രംപിനെതിരെ ഹാർവഡ് വാഴ്സിറ്റി കോടതിയിൽ; ‘കാമ്പസിലെ പ്രതിഷേധങ്ങൾ തടഞ്ഞില്ല’
വാഷിങ്ടൺ: കാമ്പസിലെ പ്രതിഷേധങ്ങൾ തടഞ്ഞില്ലെന്ന് ആരോപിച്ച് ഫണ്ട് റദ്ദാക്കിയ ഡോണൾഡ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ നിയമനടപടിയുമായി ഹാർവഡ് സർവകലാശാല. 220 കോടി ഡോളറിന്റെ സർക്കാർ ഫണ്ട് തടഞ്ഞതിനെതിരെയാണ് കേസ് ഫയൽ ചെയ്തത്.
ഫണ്ട് മരവിപ്പിക്കാനുള്ള ട്രംപിന്റെ തീരുമാനം നിയമവിരുദ്ധമാണെന്നും സർക്കാറിന്റെ അധികാര പരിധിക്ക് പുറത്തുള്ളതാണെന്നും തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ ഹാർവഡ് സർവകലാശാല പ്രസിഡന്റ് അലൻ ഗാർബർ പറഞ്ഞു.
മസാചുസെറ്റ്സ് ഫെഡറൽ കോടതിയിലാണ് ഹരജി നൽകിയത്. ഫണ്ട് റദ്ദാക്കിയതിനെതിരെ മറ്റ് പല യൂനിവേഴ്സിറ്റികളും നേരത്തെ രംഗത്തുവന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.