Posted On
date_range Updated On
date_range നാടുവിട്ടത് 16.9 കോടി ഡോളർ അപഹരിച്ചാണെന്ന വാർത്തകൾ തള്ളി ഗനി
അബൂദബി: കാബൂൾ താലിബാൻ വളയവെ, അഫ്ഗാനിൽനിന്ന് പലായനം ചെയ്തത് സർക്കാർ ഫണ്ടിൽനിന്ന് 16.9 കോടി ഡോളറുമായാണെന്ന ആരോപണങ്ങൾ തള്ളി മുൻ പ്രസിഡൻറ് അഷ്റഫ് ഗനി. ധരിച്ചിരുന്ന വസ്ത്രവും ചെരുപ്പും മാറ്റാൻപോലും സമയം ലഭിച്ചിരുന്നില്ലെന്നും ഗനി വ്യക്തമാക്കി.
നാടു വിടാനുള്ള തീരുമാനത്തെയും അദ്ദേഹം ന്യായീകരിച്ചു. രക്തച്ചൊരിച്ചിൽ ഒഴിവാക്കാനുള്ള ഒരേയൊരു വഴി അതു മാത്രമായിരുന്നു. നാടു വിട്ടില്ലായിരുന്നെങ്കിൽ ജനങ്ങൾക്കു മുന്നിൽ മറ്റൊരു പ്രസിഡൻറുകൂടി വധിക്കപ്പെടുമായിരുന്നുവെന്നും വെളിപ്പെടുത്തി.
ഗനി രാജ്യം വിട്ടത് പൊതുഖജനാവിൽനിന്ന് കോടിക്കണക്കിന് ഡോളറുകൾ ഒപ്പംകൊണ്ടുപോയാണെന്ന് തജികിസ്താൻ അംബാസഡറാണ് ആരോപിച്ചത്. സമാധാന കരാറിെൻറ പരാജയമാണ് അഫ്ഗാനിൽ താലിബാനെ അധികാരത്തിലെത്തിച്ചതെന്നും ഗനി കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.