Posted On
date_range Updated On
date_range ഗാബോൺ സൈനിക നേതാവ് പ്രസിഡന്റായി ചുമതലയേറ്റു
ലിബ്രെവില്ലെ: ഗാബോൺ സൈനിക നേതാവ് ഒലിഗുയി എൻഗ്വേമ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. ഒരാഴ്ചമുമ്പ് പുറത്താക്കപ്പെട്ട പ്രസിഡന്റ് അലി ബോംഗോ ഒൻഡിംബയുടെ ബന്ധുകൂടിയാണ് എൻഗ്വേമ.
അഞ്ചു പതിറ്റാണ്ടിലേറെയായി അലി ബോംഗോ ഒൻഡിംബയുടെ കുടുംബമാണ് രാജ്യം ഭരിക്കുന്നത്. 14 വർഷമായി അധികാരത്തിലുള്ള ഇദ്ദേഹം മൂന്നാമതും തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് സൈനിക അട്ടിമറി നടന്നത്. സുതാര്യമായി തെരഞ്ഞെടുപ്പ് നടത്തുമെന്ന് ഒലിഗുയി എൻഗ്വേമ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.