റഷ്യൻ അധിനിവേശത്തിൽ പകച്ചുനിൽക്കുന്ന യുക്രെയ്ന് ആയുധങ്ങൾ നൽകുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ഇക്കാര്യം ഫ്രാൻസിലെ രണ്ട് നിയമ നിർമ്മാണ സമിതികളെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. എന്നാൽ ഏതൊക്കെ തരത്തിലുള്ള പ്രതിരോധ ഉപകരണങ്ങളാണ് യുക്രെയ്ന് നൽകുകയെന്ന് ഫ്രഞ്ച് പ്രസിഡന്റ് വ്യക്തമാക്കിയിട്ടില്ല.
300 ദശലക്ഷം യൂറോയുടെ അധിക ബജറ്റ് സഹായം ഫ്രാൻസ് യുക്രെയ്ന് നൽകുമെന്നും അവർക്ക് ആവശ്യമായ പ്രതിരോധ സാമഗ്രികൾ നൽകുമെന്നും മാക്രോൺ കൂട്ടിച്ചേർത്തു. ഫ്രാൻസ് മുമ്പ് യുക്രെയ്ന് ആയുധങ്ങൾ നൽകിയിട്ടില്ലെങ്കിലും മാനുഷിക സഹായവും ബജറ്റ് പിന്തുണയും നൽകിയിട്ടുണ്ട്. റഷ്യൻ സൈനികർക്കെതിരെ ആയുധമെടുക്കാൻ പൗരന്മാരോട് യുക്രേനിയൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്‌കി അഭ്യർത്ഥിച്ചിരുന്നു.
ജനവാസ കേന്ദ്രങ്ങളിൽ റഷ്യ ബോംബാക്രമണം നടത്തുകയാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്‌കി വ്യക്തമാക്കി. ജനങ്ങളെ കൊന്നൊടുക്കുന്ന റഷ്യൻ നീക്കത്തിനെതിരെ ലോക ജനത രംഗത്തിറങ്ങണമെന്നും ഈ സമയമെങ്കിലും യൂറോപ്യൻ യൂനിയനിൽ തങ്ങളെ അംഗമാക്കണമെന്നും യുക്രെയ്ൻ പ്രസിഡന്റ് ആവശ്യപ്പെട്ടു. അതേസമയം, കിയവിൽ നിന്നും രക്ഷപെടണമെന്ന അമേരിക്കയുടെ മുന്നറിയിപ്പ് പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി തള്ളിക്കളഞ്ഞു. എന്ത് സംഭവിച്ചാലും കിയവിൽ തന്നെ തുടരുമെനുനം റഷ്യക്കെതിരെ പോരാടുമെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.