ലെപ്പേർഡ്-2 യുദ്ധ ടാങ്ക്

ഫ്രാൻസോ സഖ്യകക്ഷികളോ റഷ്യയുമായി യുദ്ധത്തിനില്ലെന്ന്

പാരീസ്: ഫ്രാൻസോ സഖ്യകക്ഷികളോ റഷ്യയ്‌ക്കെതിരെ യുദ്ധം ചെയ്യുന്നില്ലെന്ന് വ്യക്തമാക്കി ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. റഷ്യൻ അധിനിവേശത്തെ ചെറുക്കാൻ യുക്രെയ്‌നിന് സൈനിക സഹായം നൽകാനുള്ള പാശ്ചാത്യ തീരുമാനത്തിന്‍റെ പശ്ചാത്തലത്തിലാണ് ഫ്രാൻസ് തങ്ങളുടെ നയം വ്യക്തമാക്കിയത്. ഞങ്ങളോ ഞങ്ങളുടെ സഖ്യകക്ഷികളോ റഷ്യയുമായി യുദ്ധത്തിനില്ലെന്ന് മന്ത്രാലയ വക്താവ് ആൻ-ക്ലെയർ ലെജൻഡ്രെ പറഞ്ഞു.

യുക്രെയ്നിനുള്ള സൈനിക സഹായം ഏകോപിപ്പിക്കേണ്ടത് പ്രധാനമാണെന്ന് കഴിഞ്ഞ ദിവസം ജർമ്മൻ വിദേശകാര്യ മന്ത്രി അന്നലീന ബെയർബോക്ക് പറഞ്ഞതിന് പിന്നലെയാണ് ഫ്രാൻസിന്‍റെ പ്രതികരണം വന്നത്.

ഏറ്റവും മികച്ച ലെപ്പേർഡ്-2 സൈനിക ടാങ്കുകൾ യുക്രെയ്നിന് നൽകുമെന്ന് ജർമ്മനി വ്യക്തമാക്കിയിരുന്നു. ഇതോടെ, നിരവധി യൂറോപ്യൻ രാജ്യങ്ങൾ തങ്ങളുടെ സഹായം യുക്രെയ്നിലേക്ക് അയക്കാൻ തയാറായിട്ടുണ്ട്. എം1 അബ്രാംസ് ടാങ്കുകൾ 31 എണ്ണം അയക്കുമെന്നാണ് അമേരിക്ക പ്രഖ്യാപിച്ചത്.

തങ്ങളുടെ കൈവശമുള്ള ജർമ്മൻ നിർമ്മിത ലെപ്പേർഡ്-2 ടാങ്കുകൾ നാലെണ്ണം യുക്രെയ്ന് നൽകുമെന്ന് കാനഡയും അറിയിച്ചു. കനേഡിയൻ പ്രതിരോധ മന്ത്രി അനിത ആനന്ദാണ് ഇക്കാര്യം അറിയിച്ചത്.

യുദ്ധ ടാങ്കുകൾ അയക്കുന്നത് വിഷയത്തിൽ നേരിട്ട് ഇടപെടുന്നതിന്‍റെ തെളിവായാണ് കണക്കാക്കുന്നതെന്നാണ് ഇതേക്കുറിച്ച് റഷ്യ പ്രതികരിച്ചത്.

Tags:    
News Summary - France and Allies Not At War With Russia says Foreign Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.