Posted On
date_range Updated On
date_range പാകിസ്താനിൽ നാല് പൊലീസുകാർ കൊല്ലപ്പെട്ടു
കറാച്ചി: പാകിസ്താനിലെ ക്വറ്റയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് പൊലീസുകാരും ഒരു ഭീകരനും കൊല്ലപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെ പാക് താലിബാൻ ഒളിത്താവളത്തിൽ തിരച്ചിലിനെത്തിയതായിരുന്നു പൊലീസ് സംഘം.
കുച്ലക് എന്ന ഗ്രാമത്തിലെ ഒരു വീട്ടിൽ ഭീകരസംഘത്തിലെ കമാൻഡർ ഒളിവിൽ കഴിയുന്നതായി രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്നാണ് പൊലീസ് റെയ്ഡ് നടത്തിയത്. ഭീകരനോട് കീഴടങ്ങാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും വഴങ്ങാതെ പൊലീസ് സംഘത്തിനുനേരെ വെടിയുതിർക്കുകയായിരുന്നു. പ്രദേശത്ത് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.