Representative Image
Posted On
date_range Updated On
date_range കാണ്ഡഹാറിലെ കുഴിബോംബ് സ്‌ഫോടനത്തില്‍ നാലു മരണം
കാബൂള്‍: അഫ്ഗാനിലെ കാണ്ഡഹാര്‍ മേഖലയിലുണ്ടായ സ്‌ഫോടനത്തില്‍ നാലു പ്രദേശവാസികള്‍ കൊല്ലപ്പെട്ടു. ആറു പേര്‍ക്ക് പരിക്കേറ്റതായും കാണ്ഡഹാര്‍ പൊലീസ് പറഞ്ഞു.
പഞ്ച്വായി ജില്ലയില്‍ റോഡരികിലെ കുഴിബോംബ് പൊട്ടിത്തെറിച്ചാണ് സ്‌ഫോടനം ഉണ്ടായത്.
മൂന്ന് സ്ത്രീകളും ഒരു കുട്ടിയുമാണ് കൊല്ലപ്പെട്ടത്. സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
ആഗസ്റ്റ് 9ന് അര്‍ഗിസ്ഥാന്‍ ജില്ലയില്‍ റോഡരികിലെ കുഴിബോംബ് പൊട്ടി എട്ടു പേര്‍ കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.