ദക്ഷിണാഫ്രിക്കൻ മുൻ പ്രസിഡൻറ്​ ജേക്കബ്​ സുമ കോടതിയിൽ കീഴടങ്ങി

ജൊഹാനസ്​ ബർഗ്​: അഴിമതിക്കേസിൽ കുറ്റാരോപിതനായ ദക്ഷിണാഫ്രിക്കൻ മുൻ പ്രസിഡൻറ്​ ജേക്കബ്​ സുമ ഒടുവിൽ കോടതിയിൽ കീഴടങ്ങി. കോടതിയലക്ഷ്യക്കേസിൽ ​അദ്ദേഹത്തെ ഭരണഘടന കോടതി 15 മാസം തടവിനു ശിക്ഷിച്ചിരുന്നു. എന്നാൽ കോടതിയിൽ ഹാജരാകില്ലെന്നായിരുന്നു സുമയുടെ നിലപാട്​. ത​െൻറ പ്രായം കണക്കിലെടുക്കു​​േമ്പാൾ കോവിഡ്​ കാലത്ത്​ ജയിലിൽ കഴിയുന്നത്​ വധശിക്ഷക്കു തുല്യമാണെന്നായിരുന്നു സുമയുടെ വാദം.

കോടതിയിൽ ഹാജരാകാനുള്ള സമയപരിധി ഞായറാഴ്​ച അവസാനിക്കുകയും ചെയ്​തു. അതിനിടെ, കീഴടങ്ങിയില്ലെങ്കിൽ വീട്ടിലെത്തി സുമയെ അറസ്​റ്റ്​ ചെയ്യുമെന്ന്​ പൊലീസ്​ മുന്നറിയിപ്പു നൽകി. തുടർന്നാണ്​ 79കാരനായ മുൻ പ്രസിഡൻറ്​ പൊലീസ്​ സ്​റ്റേഷനിലെത്തിയത്​. പൊലീസ്​ സ്​റ്റേഷനിൽ നിന്ന്​ അദ്ദേഹത്തെ കവാസുലു നാറ്റൽ പ്രവിശ്യയിലെ കറക്​ഷനൽ ഫെസിലിറ്റി സെൻററിലേക്ക്​ അയച്ചു. ദക്ഷിണാഫ്രിക്കയിൽ ജയിൽ ശിക്ഷയനുഭവിക്കുന്ന ആദ്യ പ്രസിഡൻറാണിദ്ദേഹം. 2009 മുതൽ 2018 വരെയാണ്​ സുമ ദക്ഷിണാഫ്രിക്കൻ പ്രസിഡൻറായിരുന്നത്​.

അഴിമതിക്കേസിൽ തെളിവു നൽകാൻ ആവർത്തിച്ച്​ ആവശ്യപ്പെട്ടിട്ടും ഹാജരാകാതിരുന്നതിനെ തുടർന്നാണ്​ അദ്ദേഹത്തിനെതിരെ കോടതിയലക്ഷ്യക്കേസ്​ ഫയൽ ചെയ്​തത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.