മുൻ ബ്രസീൽ സുന്ദരിക്ക് ദാരുണാന്ത്യം, ടോൺസിൽ ശസ്ത്രക്രിയയിലെ പിഴവ് മൂലം

ബ്രസിലിയ: ടോൺസിൽ ശസ്ത്രക്രിയക്കിടെ മുൻ മിസ് ബ്രസീൽ ഗ്ലെയ്സി കോറിയ ദാരുണാന്ത്യം. 27 വയസ്സായിരുന്നു. ശസ്ത്രക്രീയക്കിടെ മസ്തിഷ്ക രക്തസ്രാവവും ഹൃദയാഘാതവും ഉണ്ടായതാണ് മരണകാരണം.

മോഡലും ബ്യൂട്ടീഷനുമായിരുന്ന ഗ്ലെയ്സി കോറിയ 2018ലാണ് മിസ് ബ്രസീൽ പട്ടം ചൂടിയത്. രണ്ട് മാസമായി ഇവർ കോമയിലായിരുന്നു. ഇതിനിടെയാണ് ടോൺസൽ നീക്കം ചെയ്യുന്ന ശസ്ത്രക്രിയ നടക്കുന്നത്.

ബ്രസീലിലെ അറ്റ്ലാന്റിക് തീരത്തുള്ള മകേയ് എന്ന നഗരത്തിലാണ് ഗ്ലെയ്സിയുടെ ജനനം. അടുത്തുള്ള ബ്യൂട്ടി പാർലറിൽ ചെറുപ്പം മുതൽ തന്നെ മാനിക്യൂറിസ്റ്റ് ആയി ജോലി ചെയ്തു തുടങ്ങിരുന്നു. കൗമാര പ്രായത്തിൽ ഫാഷൻ ഷോകളിൽ സജീവമായിരുന്ന ഗ്ലെയ്സി മിസ് ബ്രസീൽ എന്ന ടൈറ്റിൽ സ്ഥാനത്തേക്കെത്തിയത് തികഞ്ഞ ആത്മവിശ്വാസത്തോടെയുള്ള ചുവടുവെപ്പിലൂടെയാണ്. 

Tags:    
News Summary - Former Miss Brazil Gleycy Correia Dies At The Age Of 27 After Routine Tonsil Surgery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.