Posted On
date_range Updated On
date_range പാക് ഹൈകോടതി മുൻ ചീഫ് ജസ്റ്റിസ് വെടിയേറ്റ് മരിച്ചു
ഇസ്ലാമാബാദ്: ബലൂചിസ്താൻ പ്രവിശ്യയിലെ ഹൈകോടതി മുൻ ചീഫ് ജസ്റ്റിസ് പള്ളിക്കു പുറത്തുവെച്ച് വെടിയേറ്റു മരിച്ചു. ഖരൻ പ്രദേശത്തുള്ള പള്ളിയുടെ സമീപത്തുവെച്ച് മുഹമ്മദ് നൂർ മെസ്കൻസായിക്കു നേരെയാണ് അക്രമികൾ വെടിയുതിർത്തത്.
ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചുവെന്ന് പൊലീസ് സൂപ്രണ്ട് ആസിഫ് ഹലീം പറഞ്ഞു.
പലിശ അടിസ്ഥാമനാക്കിയുള്ള ബാങ്കിങ് സംവിധാനത്തെക്കുറിച്ച് മെസ്കൻസായി അടുത്തിടെ സുപ്രധാന വിധി പുറപ്പെടുവിച്ചിരുന്നു.
ജഡ്ജിയുടെ മരണത്തിൽ മുഖ്യമന്ത്രി മിർ അബ്ദുൽ ഖുദൂസ് ബിസെഞ്ചോ അനുശോചനം രേഖപ്പെടുത്തി. സമാധാനത്തിന്‍റെ ശത്രുക്കൾ നടത്തുന്ന ഭീകരാക്രമണങ്ങൾക്ക് ഒരിക്കലും രാജ്യത്തെ ഭയപ്പെടുത്താനാവില്ലെന്ന് അദ്ദേഹം പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.