Posted On
date_range Updated On
date_range ഇസ്തംബൂൾ നൈറ്റ്ക്ലബിൽ അഗ്നിബാധ; 27 മരണം
അങ്കാറ: തുർക്കി നഗരമായ ഇസ്തംബൂളിലെ നൈറ്റ്ക്ലബിലുണ്ടായ അഗ്നിബാധയിൽ 27 മരിച്ചു. നഗരമധ്യത്തിലെ 16 നില കെട്ടിടത്തിന്റെ താഴത്തെ രണ്ടു നിലകളിലായി പ്രവർത്തിച്ച നൈറ്റ് ക്ലബിൽ ചൊവ്വാഴ്ച പകലിലായിരുന്നു രാജ്യത്തെ നടുക്കിയ അഗ്നിബാധ.
ഒരാൾ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അഞ്ചു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും നീതിന്യായ മന്ത്രി യിൽമാസ് ടങ്ക് പറഞ്ഞു. കെട്ടിടത്തിൽ അറ്റകുറ്റപ്പണികൾ നടത്തുന്നവരാണ് ദുരന്തത്തിനിരയായതെന്നാണ് സംശയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.