Posted On
date_range Updated On
date_range വിയറ്റ്നാമിൽ കോവിഡിനെ പേടിച്ച് രക്ഷപ്പെട്ട 15 പേർ മരിച്ചനിലയിൽ
ഹാനോയ്: വിയറ്റ്നാമിൽ കോവിഡിനെ പേടിച്ച് പലായനം ചെയ്ത ഏഴുവയസുള്ള കുട്ടിയുൾപ്പെടെ 15 പേരെ ട്രക്കിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. രാജ്യത്തിെൻറ തെക്കൻമേഖലയിലാണ് കോവിഡ് വ്യാപനം കൂടുതൽ.
ഏപ്രിൽ മുതൽ കോവിഡിെൻറ നാലാംതരംഗമാണ് വിയറ്റ്നാമിൽ. ലക്ഷക്കണക്കിനാളുകൾ വീട്ടിനുള്ളിൽ തന്നെ കഴിയുകയാണ്.
അതിനിടയിലാണ് ഞായറാഴ്ച 15 പേരടങ്ങുന്ന സംഘം ശീതീകരണ സംവിധാനമുള്ള ട്രക്കിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചത്. ഇവരുടെ കൈയിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമുണ്ടായിരുന്നു. കൊടുംതണുപ്പു സഹിച്ച് മണിക്കൂറുകൾ യാത്ര ചെയ്തതാകാം മരണകാരണമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.