പാക് മുൻ പ്രധാനമന്ത്രി ഇംറാൻ ഖാനെതിരെ തെറ്റായ ആരോപണം; മാധ്യമപ്രവർത്തകനെതിരെ കേസ്

റാവൽപിണ്ടി: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ ഇസ്‌ലാമിനെ കുറിച്ച് അനാദരവുള്ള പ്രസ്താവനകൾ നടത്തിയെന്ന് പറഞ്ഞ മാധ്യമപ്രവർത്തകനെതിരെ കേസെടുത്തതായി പ്രാദേശിക മാധ്യമം ഡോൺ റിപ്പോർട്ട് ചെയ്യുന്നു. റാവൽപിണ്ടി പൊലീസാണ് കേസ് രാജിസ്റ്റർ ചെയ്തത്.

വാഖർ സാഠി എന്ന മാധ്യമപ്രവർത്തകനെതിരെയാണ് കേസ്. കേബിൾ ഓപ്പറേറ്ററായ ചൗധരി നാസിർ ഖയ്യൂമിന്റെ പരാതി പ്രകാരമാണ് കേസ് രാജിസ്റ്റർ ചെയ്തത്.

ഇംറാൻ ഖാൻ പറയാത്ത കാര്യങ്ങൾ പറഞ്ഞെന്ന് ആരോപിച്ച് വാഖർ സാഠി ട്വീറ്റ് ചെയ്തുവെന്നാണ് ഖയ്യൂമിന്റെ പരാതി. ഇത് മുസ്‍ലിംകളുടെ മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും പരാതിയിൽ പറയുന്നു.

ഇസ്‍ലാമിനോട് അനാദരവ് കാണിക്കുന്ന പ്രസ്താവനകൾ നടത്തുന്നതിനാൽ ഇംറാൻ ഖാനെ വെറുക്കുന്നുവെന്നാണ് ട്വീറ്റിലുള്ളത്. എന്നാൽ വാഖർ ആരോപിക്കുന്ന തരത്തിൽ ഇംറാൻ ഖാൻ ഇസ്‍ലാമിനോട് അനാദരവ് കാണിക്കുന്ന പ്രസ്താവനകളൊന്നും നടത്തിയിട്ടില്ലെന്നും വാഖർ സാഠിയുടെ ആരോപണം മതവികാരങ്ങൾ വ്രണപ്പെടുത്തുന്നതാണെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. 

Tags:    
News Summary - False accusation against Pakistan's former Prime Minister Imran Khan; Case against the journalist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.