Posted On
date_range Updated On
date_range മൂന്ന് കേസുകളിൽ ഇംറാന് മുൻകൂർ ജാമ്യം
ലാഹോർ: മൂന്ന് തീവ്രവാദക്കേസുകളിൽ പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാന് തീവ്രവാദ വിരുദ്ധ കോടതി ഏപ്രിൽ നാലുവരെ മുൻകൂർ ജാമ്യം അനുവദിച്ചു. ഇംറാൻ അനുയായികളോടൊപ്പം കോടതിയിൽ ഹാജരായി അന്വേഷണവുമായി സഹകരിക്കാമെന്ന് അറിയിച്ചു.
കോടതിയിലേക്ക് കൂടുതൽ അനുയായികളെ കൊണ്ടുവരരുതെന്ന് ജഡ്ജി ഇംറാനോട് ആവശ്യപ്പെട്ടു. 70കാരനായ ഇംറാനെതിരെ പാകിസ്താനിൽ 83 കേസുകളുണ്ട്. ഭീകരത ഉൾപ്പെടെ നിരവധി ഗുരുതര കുറ്റങ്ങൾ ചുമത്തിയാണ് പഞ്ചാബ് പൊലീസ് കേസെടുത്തിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.